2017-05-31 18:42:00

കാബൂളിലെ ഭീകരാക്രമണം മ്ലേച്ഛമെന്ന് പാപ്പാ ഫ്രാന്‍സിസ്


അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാന നഗരമായ കാബൂളില്‍  മെയ് 31-‍Ɔ൦ തിയതി ബുധനാഴ്ച രാവിലെ നടന്ന അതിക്രൂരമായ ഭീകരാക്രമണത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാനിലേയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍റെ അംബാസിഡര്‍ക്ക് അയച്ച ടെലിഗ്രാമിലൂടെയാണ് ദാരുണമായ സംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ മനോവ്യഥ അറിയിച്ചതും ക്രുരതയെ അപലപിച്ചതും.

മരണമടഞ്ഞവരുടെ ആത്മാക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച പാപ്പാ, വേദനക്കുന്നവരെ സാന്ത്വനം അറിയിക്കുകയും  അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴിയാണ് ബുധനാഴ്ച രാവിലെ തന്നെ പാപ്പാ അഫ്ഗാനിലേയ്ക്ക് സന്ദേശമയച്ചത്.

നയതന്ത്രപ്രതിനിധികളുടെ കാബൂളിലുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.20 നടന്ന ആക്രമമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം 90 പേര്‍ കൊല്ലപ്പെടുകയും  400-ല്‍ അധികംപേര്‍ പരിക്കേല്പിക്കപ്പെടുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 








All the contents on this site are copyrighted ©.