2017-05-30 12:35:00

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡേവ് വത്തിക്കാനില്‍


കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡേവിന് ഫ്രാന്‍സീസ് പാപ്പാ ദര്‍ശനം അനുവദിച്ചു.

വത്തിക്കാനില്‍ തിങ്കളാഴ്ച (29/05/17) ആയിരുന്നു കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി..

പരിശുദ്ധസിംഹാസനവും കാനഡയും തമ്മിലുള്ള ഉത്തമ ബന്ധങ്ങളില്‍ പാപ്പായും പ്രധാനമന്ത്രിയും ഈ കൂടിക്കാഴ്ചാവേളയില്‍ സംതൃപ്തി രേഖപ്പെടുത്തി.

കാനഡയുടെ സാമൂഹ്യജീവിതത്തിന് പ്രാദേശിക കത്തോലിക്കാസഭയേകിയിട്ടുള്ള സംഭാവനകള്‍, ഐക്യം, അനുരഞ്ജനം, മതസ്വാതന്ത്ര്യം നിലവിലുള്ള ധാര്‍മ്മിക പ്രതിസന്ധികള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി.

കാനഡയും അംഗമായുള്ള, ലോകത്തിലെ 7 സമ്പന്നനാടുകളുടെ സംഘടനയായ ജി 7 ന്‍റെ നാല്പത്തിമൂന്നാം സമ്മേളനം ഇറ്റലിയില്‍ തവൊര്‍മീനയില്‍ ഇക്കഴി‍ഞ്ഞ 26,27 (26-27/05/147) തിയിതകളില്‍ നടന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങള്‍, പ്രത്യേകിച്ച്, മദ്ധ്യപൂര്‍വ്വദേശത്തെയും സംഘര്‍ഷവേദികളായ നാടുകളെയും സംബന്ധിച്ച കാര്യങ്ങള്‍, ഫ്രാന്‍സീസ് പാപ്പായും  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡേവും ചര്‍ച്ചചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡേവ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ  വിദേശകാര്യലായ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗാല്ലഗെറുമായി സംഭാഷണം നടത്തി.

 








All the contents on this site are copyrighted ©.