2017-05-30 12:49:00

കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനം സുവര്‍ണ്ണ ജൂബിലി നിറവില്‍


അന്താരഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിന്‍റെ  സുവര്‍ണ്ണ ജൂബിലി ആഘോഷം റോമില്‍ ബുധനാഴ്ച (31/05/17) ആരംഭിക്കും.

ആഘോഷപരിപാടികള്‍ ജൂണ്‍ 4 വരെ നീളും.

ബുധനാഴ്ച ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ആയിരക്കണക്കിന് പ്രതിനിധികള്‍ സന്നിഹിതരായിരിക്കും. ജൂണ്‍ മൂന്നിന് റോമിലെ ചിര്‍ക്കൊ മാസ്സിമൊയില്‍  (CIRCO MASSIMO) പാപ്പായുടെ സാന്നിധ്യത്തില്‍ ജാഗര പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ജൂണ്‍ 4 ന് ഞായറാഴ്ച വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന പെന്തക്കുസ്താതിരുന്നാള്‍ക്കുര്‍ബ്ബാനയിലും കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സംബന്ധിക്കും.

1967 ഫെബ്രുവരിയിലാണ് കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ടത്.

 








All the contents on this site are copyrighted ©.