2017-05-30 12:44:00

2019 ഒക്ടോബര്‍: അസാധാരണ പ്രേഷിതമാസം


2019 ഒക്ടോബറില്‍ അസാധാരണ പ്രേഷിതമാസം ആചരിക്കപ്പെടും.

തിങ്കളാഴ്ച(29/05/17) വത്തിക്കാനില്‍ പൊന്തിഫിക്കല്‍ പ്രേഷിത പ്രവര്‍ത്തന വിഭാഗങ്ങളുടെ, അഥവാ പിഒഎം (POM)ന്‍റെ  പൊതുസമ്മേളനത്തിന്‍റെ   ഉദ്ഘാടനവേളയില്‍  അതിന്‍റെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് പ്രൊത്താസെ റുഗംബ്വാ ആണ് ഇതു വെളിപ്പെടുത്തിയത്.

ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ 1919 ല്‍ പുറപ്പെടുവിച്ച “മാക്സിമൂം ഇല്ലുദ്” എന്ന അപ്പസ്തോലികലേഖനത്തിന്‍റെ   ഒന്നാം ശതാബിദിയാഘോഷം, ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലികോപദേശമായ “എവഞ്ചേലി ഗൗതിയു”മിന്‍റെ  ചുവടുപിടിച്ചുള്ള പ്രേഷിതപ്രവര്‍ത്തന പരിപോഷണം എന്നീ ലക്ഷ്യങ്ങളോടുകൂടിയ  ഈ ആചരണത്തിന് ഫ്രാന്‍സീസ് പാപ്പായുടെ അനുമതി ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പിഒഎം ന്‍റെ വത്തിക്കാനില്‍ തിങ്കളാഴ്ച ആരംഭിച്ച പൊതുസമ്മേളനം   ജൂണ്‍ 3 വരെ നീളും.

“ഇന്നിന്‍റെ ദൗത്യത്തെക്കുറിച്ച് അവബോധമുണര്‍ത്തുക. പ്രേഷിത പ്രവര്‍ത്തന സംഘങ്ങള്‍ യുവസഭകളുടെ സേവനത്തിന്” എന്നതാണ് ഈ സമ്മേളനത്തിന്‍റെ  വിചിന്തനപ്രമേയം.

മാനസ്സാന്തരത്തിനും നവീകരണത്തിനും മരിച്ച് ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനുമുള്ള പരിശുദ്ധാരൂപിയുടെ ക്ഷണത്തെ ഭയപ്പെടരുതെന്ന് എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് പ്രൊത്താസെ റുഗംബ്വാ പറഞ്ഞു.

യുവസഭകളുടെ സുവിശേഷവത്ക്കരണാനുഭവങ്ങള്‍ക്കും പ്രേഷിതദൗത്യത്തിനും പ്രാര്‍ത്ഥനയ്ക്കും സാക്ഷ്യത്തിനും ഉപവിപ്രവര്‍ത്തനത്തിനും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.








All the contents on this site are copyrighted ©.