2017-05-27 13:02:00

യുദ്ധത്തില്‍ പൗരന്മാരെ ഉപകരണങ്ങളാക്കുന്ന അതിനന്ദ്യമായ ക്രൂരത


സായുധ സംഘര്‍ഷവേളകളില്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവര്‍ ലക്ഷ്യമാക്കപ്പെടുകയും ചെയ്യുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, സായുധകലാപങ്ങളുടെ അവസരങ്ങളില്‍ പൗരന്മാര്‍ക്കു സംരക്ഷണവും വൈദ്യസഹായവും ഉറപ്പുവരുത്തുന്നതിനെ അധികരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് വ്യാഴാഴ്ച(25/05/17) സംഘടിപ്പിക്കപ്പെട്ട യോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

യുദ്ധത്തില്‍ പൗരന്മാരെ ഉപകരണങ്ങളാക്കുന്ന അതിനന്ദ്യമായ ക്രൂരതകള്‍ക്ക്  ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം സര്‍വ്വാത്മനാ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകത ആര്‍ച്ച്ബിഷപ്പ് ഔത്സ ചൂണ്ടിക്കാട്ടി.

വിവേകശൂന്യമായി പൗരന്മാരെ ലക്ഷ്യംവയ്ക്കുന്നതും വ്യാപകമായ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ കഴിയുന്നതുമായ ആധുനികവത്കൃത യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് എല്ലാ അന്താരാഷ്ട്ര മാനവികനിയമങ്ങളെയും കാറ്റില്‍ പറത്തുന്നതാകയാല്‍ അസന്ദിഗ്ദ്ധം അപലപിക്കപ്പെടണ്ടതാണെന്നും അദ്ദേഹം പറ‍ഞ്ഞു.  








All the contents on this site are copyrighted ©.