2017-05-24 20:02:00

അര്‍ജന്‍റീനയുടെ ദേശീയദിനത്തില്‍ പാപ്പായുടെ ആശംസകള്‍!


മെയ് 25-Ɔ൦ തിയതി വ്യാഴാഴ്ച മാതൃരാജ്യമായ അര്‍ജന്‍റീന ആഘോഷിക്കുന്ന മെയ് വിപ്ലവത്തിന്‍റെ  (May Revolution) ദേശീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രസിഡന്‍റ് മൗരീസിയോ മാക്രിക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്.  ഭൗതികവും ആത്മീയവുമായ  വികസനത്തില്‍ ദൈവം നാടിനെ പിന്‍തുണയ്ക്കട്ടെ! സമാധാനത്തിന്‍റെയും പരസ്പരാദരവിന്‍റെയും ഒരന്തരീക്ഷം അവിടെ വളര്‍ന്നുവരട്ടെ! മെയ് 23-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും അയച്ച ടെലിഗ്രാം സന്ദേശത്തില്‍ എല്ലാസഹപൗരന്മാര്‍ക്കും പാപ്പാ ആശംസകള്‍ നേര്‍ന്നു.

 സ്പാനിഷ് കൊളോനിയല്‍ ശക്തികളുടെ ഭരണത്തിന്‍ കീഴില്‍നിന്നും 1810-ല്‍ അര്‍ജന്‍റീന സ്വതന്ത്രമാവുകയും, ജനായത്ത ഭരണരീതിക്ക് തുടക്കമി‌ടുകയും ചെയ്തതിന്‍റെ ഓര്‍മ്മയാണ് അനുവര്‍ഷം മെയ് 25-ന് ആചരിക്കപ്പെടുന്ന വിപ്ലവദിനം.








All the contents on this site are copyrighted ©.