2017-05-22 13:41:00

സഹചരുമൊത്തു ജീവിക്കുക, പാപ്പായുടെ ട്വീറ്റ്


നാം മറ്റുള്ളവരുമൊത്തു ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“മറ്റുളളവരെകൂടാതെ തനിച്ചു ജീവിക്കാനല്ല, സര്‍വ്വോപരി അപരനെതിരായി ജീവിക്കാനല്ല, പ്രത്യുത, മറ്റുള്ളവരോടൊപ്പം മറ്റുള്ളവര്‍ക്കായി ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്” എന്നാണ് പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം.             

പാപ്പാ ഞായറാഴ്ച(21/05/17) കുറിച്ച സന്ദേശം ഇപ്രകാരമായിരുന്നു:

“സകലവും അര്‍ത്ഥശൂന്യമായി കാണപ്പെടുമ്പോഴും ദൈവം നമ്മില്‍ നിന്നു മറഞ്ഞിരിക്കുകയാണെന്നു തോന്നുമ്പോഴുമെല്ലാം ദൈവത്തില്‍ പ്രത്യാശവയ്ക്കാന്‍ മറിയം നമ്മെ പഠിപ്പിക്കുന്നു”.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.