2017-05-15 12:56:00

സമാധാനം: നിന്തരം പ്രാര്‍ത്ഥിച്ചു നേടേണ്ട ദാനം-പാപ്പാ


സമാധാനം ദൈവപിതാവിനോട് നിന്തരം പ്രാര്‍ത്ഥിച്ചു നേടേണ്ട ദാനമാണെന്ന് മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

പട്ടാളത്തില്‍ അജപാലനശുശ്രൂഷനടത്തുന്നവരുടെ നേതൃത്വത്തില്‍ ഈ മാസം 19 മുതല്‍ 21 വരെ (19-21/05/17) ഫ്രാന്‍സിലെ, ലൂര്‍ദ്ദുനാഥായുടെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തപ്പെടുന്ന സൈനികരും പട്ടാളജീവനക്കാരുമടങ്ങുന്ന 12000ത്തോളം പേരുടെ 59-Ͻ൦ അന്താരാഷ്ട്ര തീര്‍ത്ഥാടനത്തിന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

സ്വര്‍ഗ്ഗീയ പിതാവിനോടുള്ള സമാധാനാഭ്യര്‍ത്ഥന നിര്‍ബ്ബാധം തുടരണമെന്ന് പറയുന്ന പാപ്പാ, ദൈവം അവിടത്തെ തനയരുടെ ഈ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുകയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ശില്പികള്‍ക്ക് ജന്മമേകുകയും ചെയ്യുമെന്ന്  ഉറപ്പുനല്കുകയും ചെയ്യുന്നു.

തിന്മയെയും വൈര്യത്തെയും ജയിക്കുന്നതിന് ക്രിസ്തുവിനെ നോക്കാനും സത്യത്തിന്‍റെ യഥാര്‍ത്ഥ സാക്ഷികളാകാനും പാപ്പാ സൈനികരെ ആഹ്വാനം ചെയ്യുന്നു. 








All the contents on this site are copyrighted ©.