2017-05-12 19:10:00

സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി പാപ്പാ ഫ്രാന്‍സിസ് ഫാത്തിമയില്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ 19-Ɔമത് അപ്പസ്തോലിക പര്യടനമാണിത്.

1917 മെയ് 13-Ɔ൦ തിയതി പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മൂന്ന് ഇടയക്കുട്ടികള്‍ക്ക് പരിശുദ്ധ കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ 100-Ɔ൦ വാര്‍ഷികം ആചരിച്ചുകൊണ്ടാണ് ഈ തീര്‍ത്ഥാടനം. പത്തും പതിമൂന്നും വയസ്സുള്ളപ്പോള്‍ മരണമടഞ്ഞ ഇടയക്കുട്ടികളില്‍ രണ്ടുപേരെ – ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് ഈ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ പരിപാടി.

മെയ് 13-Ɔ൦ തിയതി ശനിയാഴ്ച രാവിലെ അമലോത്ഭവനാഥയുടെ ഫാത്തിമായിലെ ബസിലിക്കാങ്കണത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന സമൂഹദിവ്യബലിമദ്ധ്യേയായിരിക്കും ഇടയക്കുട്ടികളെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തുന്നത്.

മെയ് 12-Ɔ൦ തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് യാത്രപുറപ്പെട്ടു. 30 കി.മി. യാത്രചെയ്ത് റോമിലെ ഫ്യുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പാ  കൃത്യം രണ്ടു മണിക്ക് അല്‍-ഇത്താലിയയുടെ എ321 വിമാനത്തില്‍ പോര്‍ച്ചുഗലിലേയ്ക്ക് യാത്രയായി.

പോര്‍ച്ചുഗലിലെ സമയം വൈകുന്നേരം 4.30-ന് വ്യോമസേനയുടെ മോന്തെ റിയാല്‍ വിമനാത്താവളത്തില്‍ പാപ്പാ ഇറങ്ങി. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് കഴിഞ്ഞ്, പാപ്പാ അവിടത്തെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗലിന്‍റെ പ്രസിഡന്‍റ്, മര്‍സേല്‍ റിബേലോ സൂസയുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍നിന്നും 40 കി.മി. അകലെയുള്ള ഫാത്തിമയിലേയ്ക്ക് പാപ്പാ തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ യാത്രചെയ്തു.

വൈകുന്നേരം 6.15-ന്  കന്യാകാ നാഥയുടെ ദര്‍ശനത്തിന്‍റെ ചെറിയ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന പാപ്പാ അവിടെ പ്രാര്‍ത്ഥിച്ച് സുവര്‍ണ്ണറോസാപ്പൂക്കള്‍ കന്യകാനാഥയ്ക്കു സമര്‍പ്പിക്കും. അവിടെ പാപ്പാ നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ലോകസമാധാനത്തിനും മാനവരാശിയുടെ കൂട്ടായ്മയ്ക്കുംവേണ്ടിയാണ്. പാപ്പായുടെ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് ആദ്യദിനത്തിലെ പരിപാടി ദിവ്യദര്‍ശനത്തിന്‍റെ കപ്പേളയില്‍ സമാപിക്കുന്നത്.

ഫാത്തിമയില്‍ കര്‍മ്മനാഥയുടെ നാമത്തിലുള്ള തീര്‍ത്ഥാടകര്‍ക്കുള്ള ഭവനത്തില്‍ പാപ്പാ അന്ന് അത്താഴം കഴിച്ച് വിശ്രമിക്കും.








All the contents on this site are copyrighted ©.