2017-05-12 16:09:00

''സത്യാന്വേഷണത്തിന്‍റെ മാര്‍ഗം തുടരുക'': ഫ്രാന്‍സീസ് പാപ്പാ


കസ്തേല്‍ ഗണ്ടോള്‍ഫോയിലുള്ള വത്തിക്കാന്‍ വാനനിരീക്ഷണകേന്ദ്രത്തിന്‍റെ 125-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് മെയ് 9-12 വരെ സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ പങ്കെടുക്കുന്നവരുമായി മെയ് പന്ത്രണ്ടാംതീയതി വെള്ളിയാഴ്ച ഫ്രാന്‍സീസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരുടെ പ്രവര്‍ത്തനങ്ങളിലുള്ള മതിപ്പു അറിയിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: ''സത്യത്തെ അന്വേഷിക്കുന്ന നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. എന്തെന്നാല്‍, നാം സത്യത്തെ ഭയപ്പെടുന്നവരോ, മുന്‍വിധികളുടെ കെണിയില്‍പ്പെട്ടവരോ അല്ല, മറിച്ച്, വിനയമാര്‍ന്ന മനോഭാവത്തോടെ പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ സ്വാഗതം ചെയ്യുന്നവരാണ്. മാനുഷിക വിജ്ഞാനത്തിന്‍റെ അതിരുകളിലേക്കുള്ള യാത്ര കര്‍ത്താവിന്‍റെ ആധികാരികാനുഭവമാണ് നമുക്കു സാധ്യമാക്കുന്നത്.

അഗ്രാഹ്യമായ പ്രപഞ്ചത്തിന്‍റെ അനന്തവിശാലതയിലും നാം ദൈവത്താല്‍ ഓര്‍മിക്കപ്പെടുന്നു എന്ന സത്യം എട്ടാം സങ്കീര്‍ത്തകന്‍റെ വിസ്മയമേറിയ വാക്കുകള്‍ ഉരുവിട്ടുകൊണ്ട് പാപ്പാ ചൂണ്ടി ക്കാട്ടി:  ''അവിടുന്നു മനുഷ്യനെ ഓര്‍ക്കുവാന്‍ തക്കവണ്ണം അവന്‍ ആരാണ്?''  ലോകത്തിന്‍റെ അസ്തിത്വം ദൈവത്തിന്‍റെ ജ്ഞാനത്തില്‍ നിന്നാണ്. അത് ആകസ്മികമായി ഉരുവായതല്ല. ''ഈ ലോ കത്തിന്‍റെ നിത്യതയുടെ രഹസ്യം അതിന്‍റെ അഗ്രാഹ്യതയിലാണ്'' എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. 

1891 മാര്‍ച്ച് പതിനാലിന് ലെയോ പതിമൂന്നാമന്‍ പാപ്പാ, വത്തിക്കാന്‍ ഒബ്സെര്‍വേറ്ററി പുനഃസ്ഥാപിച്ചുകൊണ്ട് പുറപ്പെടുവിച്ച മോത്തു പ്രോപ്രിയോ അന്നത്തെ കാലഘട്ടത്തിന്‍റെ ശാസ്ത്രീയ പുരോഗതിയുടെ പശ്ചാത്തലത്തിലുള്ളതും, മുന്‍ പാപ്പാമാര്‍ ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ള പ്രോത്സാഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ളതുമായിരുന്നു








All the contents on this site are copyrighted ©.