പരിശുദ്ധാത്മാവിനോടുള്ള ചെറുത്തു നില്‍പ്പ് നമ്മെത്തന്നെയും നമ്മുടെ സ്വാതന്ത്ര്യത്തെയും ആനന്ദത്തെയും ഇല്ലാതാക്കുമെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ വിജാതീയരും ദൈവവചനം സ്വികരിച്ചുവെന്ന വാര്‍ത്തകേട്ട് പരിഛേദനവാദികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ പത്രോസ് നടത്തുന്ന ന്യായവാദങ്ങള്‍ അങ്ങിയ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 11 ഒന്നുമുതല്‍ 18 വാക്യങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു.
പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളെ ചെറുക്കുകയെന്ന പാപം പ്രവാചക കാലം മുതല്‍ തന്നെ ഉണ്ടെന്നും ഇന്നും അതു തുടരുന്നുണ്ടെന്നും വിശദീകരിച്ച പാപ്പാ ആ പാപത്തിനെതിരെ ജാഗരൂഗരായിരിക്കാന്‍ ആഹ്വാനം ചെയ്തു.
പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനങ്ങളെ ലോകത്തിന്‍റെയൊ സാത്താന്‍റെയൊ അരൂപിയിയില്‍നിന്ന് വേറിട്ടറിയാന്‍ പരിശുദ്ധാത്മാവ് വിവേചനത്തിന്‍റെ കൃപയേകുന്നുണ്ടെന്നും ഈ തിരിച്ചറിയല്‍ ഉപകരണം നാം ഉപയോഗപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കി.
All the contents on this site are copyrighted ©. |