2017-05-02 17:02:00

സാമൂഹികസഹകരണത്തെക്കുറിച്ച് സാമൂഹികശാസ്ത്രത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാദമി


''പങ്കാളിത്തസമൂഹം എന്ന ലക്ഷ്യത്തിലേക്ക്: സാമൂഹികസാംസ്ക്കാരിക സമുദ്ഗ്രഥനത്തിന് പുതിയ വഴികള്‍'' എന്ന പ്രമേയവുമായി ഏപ്രില്‍ 28 മുതല്‍ മെയ് രണ്ടുവരെ സാമൂഹികശാസ്ത്രത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി സംഘടിപ്പിച്ച സമ്പൂര്‍ണ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ മെയ് രണ്ടാംതീയതി നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് വത്തിക്കാന്‍ പ്രസ് അവലോകനം പ്രസിദ്ധപ്പെടുത്തി.

...സാമൂഹികമായ സഹകരണം സ്വാഭാവികമായ ഉള്‍പ്രേരണയാലുള്ളതും സംസ്ഥാപിതവുമാകാം. അത് ഏതുതരത്തിലുള്ളതാണെങ്കിലും, യഥാര്‍ഥമായ സാമൂഹികപങ്കാളിത്തം സാധിതമാകുന്നത് മതസ്വാതന്ത്ര്യം ഉള്ളിടത്താണ്... സാമൂഹിക വിഘടനവാദങ്ങളും അതൊടൊപ്പം അത്തരം സമൂഹത്തെ നയിക്കുന്നതിനു രാഷ്ട്രത്തിനു കഴിവു നഷ്ടപ്പെടുന്ന അവസ്ഥയും കൂടുതല്‍ വ്യാപകമാവുകയാണ്.  ഇത്തരം സാഹചര്യങ്ങള്‍ നീതിയിലും ഐക്യദാര്‍ഢ്യത്തിലും സാഹോദര്യത്തിലും ഉള്‍പ്രേരിതമായ സാമൂഹികസഹകരണത്തിനു പ്രതിബന്ധമാവുക മാത്രമല്ല, അതുവഴി സഹകരണ ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുകയാണ്...

ഫ്രാന്‍സീസ് പാപ്പാ ഈ സമ്മേളനത്തിനു നല്‍കിയ പ്രത്യേക സന്ദേശം ഈ സമ്മേളനത്തിന്‍റെ ചിന്തകളെ നയിക്കുന്ന നിര്‍ദേശരേഖ യായിരുന്നു.

വ്യക്തികേന്ദ്രീകൃതമായതോ രാഷ്ട്രകേന്ദ്രീകൃതമായതോ ഉള്ള സമീപനങ്ങളല്ല, ക്രിസ്തുവിന്‍റെ സന്ദേശത്താല്‍ ഉള്‍പ്രേരിതമായി പുതിയ വഴികള്‍ തേടുകയാണ് ആവശ്യമായിരിക്കുന്നത്. 'സാഹോദര്യം' എന്ന സുവിശേഷാത്മകമായ താക്കോല്‍പദമാണിവിടെ ഉചിതമായിരിക്കുന്നത്.  പതിനൊന്നാം പീയൂസ് പാപ്പാ, ക്വാദ്രോജെസ്സിമോ ആന്നോ എന്ന സാമൂഹികപ്രബോധനരേഖയില്‍, സ്വാര്‍ഥത അനീതികള്‍ക്ക് അടിസ്ഥാനമാകുന്നുവെന്നും, എന്നാല്‍ അതിനു വിപരീതമായ സാഹോദര്യം സമൂഹത്തെ നീതിയുള്ളതാക്കുവെന്നും പ്രബോധിപ്പിക്കുന്നു എന്നു പാപ്പാ സൂചിപ്പിച്ചു.  സാഹോദര്യമുള്ള സമൂഹത്തിലാണ് തൊഴില്‍ അവകാശമായിരിക്കുന്നത്. അവിടെ നീതിയായ വേതനത്തെക്കുറിച്ചു തീര്‍ച്ചയുണ്ട്. സാഹോദര്യം വ്യക്തിയുടെ വിളിയെക്കുറിച്ചു ബോധ്യമുള്ളതും വ്യക്തിഗതകഴിവുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. പാപ്പാ പ്രസ്താവിക്കുന്നു.

 ഏപ്രില്‍ 24-ാം തീയതി പാപ്പാ ഒപ്പിട്ടിരിക്കുന്ന ഈ സന്ദേശം ഏപ്രില്‍ 29-ന് ലൊസ്സെര്‍വത്തോരെ റോമാനോയില്‍ പ്രസിദ്ധീകരിച്ചു.  








All the contents on this site are copyrighted ©.