2017-05-01 13:14:00

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍


വിശുദ്ധ യൗസേപ്പ് സ്വപ്നം കാണാന്‍ യുവജനങ്ങളെ പ്രാപ്തരാക്കട്ടെയെന്ന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധയൗസേപ്പിന്‍റെ തിരുന്നാളും തൊഴില്‍ദിനവും ആചരിക്കപ്പെട്ട മെയ് ഒന്നിന് നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്: “ സ്വപ്നം കാണാനും ദൈവം നമുക്കായി വിഭാവനം ചെയ്തിരിക്കുന്ന മഹത്തായ കാര്യങ്ങള്‍ക്കായി സാഹസം കാട്ടാനുമുള്ള കഴിവ് വിശുദ്ധ യൗസേപ്പ് യുവജനങ്ങള്‍ക്ക് പ്രദാനം ചെയ്യട്ടെ”

ഞായറാഴ്ച (30/04/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ യേശുവിന്‍റെ ഉത്ഥാനത്തിന്‍റെ ഫലങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

“തന്‍റെ ഉത്ഥാനം വഴി യേശു നമ്മെ പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും നമുക്കു നിത്യജീവനിലേക്കുള്ള പാത തുറന്നു തരികയും ചെയ്തു”  എന്നാണ് പാപ്പാ ഞായറാഴ്ച ട്വിറ്ററില്‍ ചേര്‍ത്തത്.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.