2017-04-29 12:40:00

വ്യക്തിഹാത്മ്യം സംരക്ഷിക്കുന്നതാകണം തൊഴില്‍ മേഖല-പാപ്പാ


വ്യക്തിയുടെ മാനുഷിക വളര്‍ച്ചയും കുടുംബജീവിതത്തിനും തൊഴില്‍ജീവിതത്തിനുമുള്ള സമയങ്ങളുടെ പൊരുത്തവും പരിപോഷിപ്പിക്കുന്ന വിധത്തിലായിരിക്കണം തൊഴില്‍ ശാലകളില്‍ ഉല്പാദനപ്രക്രിയകള്‍ ക്രമപ്പെടുത്തേണ്ടതെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്‍ച മുതല്‍ ചൊവ്വാഴ്ചവരെ (28 ഏപ്രില്‍ - 02 മെയ് 2017) സാമൂഹ്യശസ്ത്രങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി സമ്പൂര്‍ണ്ണ സമ്മേളനം ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ അക്കാഡമിയുടെ പ്രസിഡന്‍റ് ശ്രീമതി മാര്‍ഗരറ്റ് ആര്‍ച്ചറിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നീതി, സാഹോദര്യം, ഐക്യദാര്‍ഢ്യം, പങ്കാളിത്തം, മനുഷ്യന്‍റെ സമഗ്രപുരോഗതി തുടങ്ങിയവയ്ക്ക് തൊഴില്‍ സാമ്പത്തികക്രമങ്ങളില്‍ നല്കപ്പെടേണ്ട പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

വ്യക്തിയുടെയും അവന്‍റെ ജീവിതത്തിന്‍റെയും ആവശ്യങ്ങള്‍ക്ക്  അനുഗുണമായിരിക്കണം ഉല്പാദനപ്രക്രിയകള്‍ എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ “സഭ ആധുനിക ലോകത്തില്‍” അഥവാ, “ ഗൗതിയും ഏത്ത് സ്പേസ്” എന്ന പ്രമാണരേഖയുടെ ഉദ്ബോധനം പാപ്പാ തന്‍റെ സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു.

സാഹോദര്യത്തിന്‍റെ അഭാവമുള്ളൊരു സമൂഹത്തിന്, അതായത്, ലഭിക്കുന്നതിനു വേണ്ടി കൊടുക്കുകയൊ, കടമ നിറവേറ്റുന്നതിനു വേണ്ടി മാത്രം കൊടുക്കുകയൊ ചെയ്യുന്ന ഒരു മനോഭാവം ഉള്ള സമൂഹത്തിന് ഭാവികെട്ടിപ്പടുക്കാന്‍ കഴിയില്ലയെന്ന് പാപ്പാ പറയുന്നു.

“നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും”, മത്തായിയു‌ടെ സുവിശഷം ആറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെതായ ഈ വാക്യമാണ്  സഹോദര്യവും  ഭ്രാതൃത്വവും സ്വാതന്ത്ര്യവും നീതിയും സമാധാനവും സകലര്‍ക്കും ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന ചരിത്രത്തിന് അന്നും ഇന്നും നവോര്‍ജ്ജമായിരിക്കുന്നതെന്നും പാപ്പാ അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.