2017-04-28 12:55:00

തൊഴിലപകടങ്ങള്‍ പ്രതിദിനം ജീവനെടുക്കുന്നവരുടെ സംഖ്യ 6300


തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയുംകുറിച്ച് അവബോധം ജനിപ്പിക്കുന്നതിനുള്ള ദിനം അനുവര്‍ഷം ഏപ്രില്‍ 28 ന് ആചരിക്കപ്പെടുന്നു.

തൊഴില്‍ രംഗത്തെ സുരക്ഷയെയും ആരോഗ്യത്തെയും സംബന്ധിച്ച വിശ്വാസയോഗ്യമായ കണക്കുകള്‍ ശേഖരിക്കുകയും അവ ഉചിതമായരീതിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കഴിവു രാഷ്ട്രങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയാണ് ഇക്കൊല്ലത്തെ ഈ ദിനാചരണം.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയ്ക്കു ലഭിച്ചിരിക്കുന്ന കണക്കനുസരിച്ച് ലോകത്തില്‍, തൊഴിലിടങ്ങളി‍ല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മൂലം പ്രതിദിനം മരണമടയുന്നവരുടെ സംഖ്യ 6300 ആണ്, അതായത് വര്‍ഷംതോറും 23 ലക്ഷം പേര്‍ക്ക് ജീവിഹാനി സംഭവിക്കുന്നു. ഓരോവര്‍ഷവും ഏതാണ്ട് 3 കോടി 17 ലക്ഷം അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.

     








All the contents on this site are copyrighted ©.