2017-04-28 12:44:00

അസ്സീസിയില്‍ നിന്ന് പാപ്പായ്ക്ക് പ്രാര്‍ത്ഥനാസഹായം


ഫ്രാന്‍സീസ് പാപ്പായുടെ ഈജീപ്ത് സന്ദര്‍ശനത്തിന് ഇറ്റലിയിലെ അസ്സീസിയിലുള്ള ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തിലെ അംഗങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനാ സഹായം.

പാപ്പായുടെ ഈജിപ്തിലെ ഇടയസന്ദര്‍ശന പരിപാടികളെല്ലാം അന്നാട്ടില്‍ സമാധാനം സംസ്ഥാപിക്കപ്പെട്ടുന്നതിന് സഹായകരമായിഭവിക്കുന്നതിനായി സമാധാനദൂതനായ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ മാദ്ധ്യസ്ഥ്യത്തിന് ഫ്രാന്‍സിസ്ക്കന്‍ സൂഹാംഗങ്ങള്‍ സമര്‍പ്പിക്കുന്നു.

ശാന്തിയുടെ വിശുദ്ധനായ ഫ്രാന്‍സീസ് അസ്സീസി ഈജിപ്റ്റിന്‍റെയും സിറിയയുടെയും സുല്‍ത്താനായിരുന്ന മുഹമ്മദ് മാലിക് അല്‍ കമിലുമായി 1219 ല്‍ നടത്തിയ കൂടിക്കാഴ്ചയുടെ, ക്രൈസ്തവ-ഇസ്ലാം സമാഗമത്തിന്‍റെ  എണ്ണൂറാം വാര്‍ഷികത്തിലേക്കുള്ള പ്രയാണത്തിന്‍റെ പ്രതീകാത്മകതുടക്കമായി ഫ്രാന്‍സിസ്ക്കന്‍ സമൂഹം ഈ അപ്പസ്തോലികയാത്രയെ കാണുന്നുവെന്ന് അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തിന്‍റെ   സംരക്ഷണച്ചുമതലയുള്ള വൈദികന്‍ മൗറൊ ഗംബേത്തി ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി.

വെള്ളിയാഴ്ച (28/04/17) ഈജിപ്തിലെത്തിയ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.

 








All the contents on this site are copyrighted ©.