2017-04-26 18:23:00

മതസൗഹാര്‍ദ്ദം സമാധാനമാര്‍ഗ്ഗമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


മതസൗഹാര്‍ദ്ദം ലോകസമാധാനത്തിന് അനിവാര്യമെന്ന് അനുസ്മരിപ്പിക്കുന്നതായിരുന്നു  ഏപ്രില്‍ 26-Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

“സമാധാനമുള്ളൊരു ലോകം വളര്‍ത്താന്‍ വിവിധ മത പാരമ്പര്യങ്ങളിലുള്ള സ്ത്രീപുരുഷന്മാര്‍ തമ്മില്‍ സൗഹൃദവും ആദരവും വളര്‍ത്താം.”

ഏപ്രില്‍ 28-ന് ആരംഭിക്കുന്ന ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് ഒരുങ്ങുന്നതിനിടയില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

Let’s promote friendship and respect between men and women of different religious traditions in order to build a world of peace.

Amicitiam et in viros feminasque diversas religiones colentes observantiam promoveamus ad pacificum humanum genus fingendum.

لنُعزِّز الصداقة والاحترام بين رجال ونساء مختلف التقاليد الدينيّة من أجل بناء عالم سلام.

 








All the contents on this site are copyrighted ©.