2017-04-22 13:29:00

ജീവിത നവീകരണവും പരിസ്ഥിതി സംരക്ഷണവും-പാപ്പായുടെ ട്വീറ്റ്


ലോകത്തെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ നാം കഴിവുറ്റവരാകുന്നതിനുള്ള കൃപയ്ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ലോക ഭൗമദിനം ആചരിക്കപ്പെച്ച ശനിയാഴ്ച (22/04/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥനയുള്ളത്

“ലോകത്തെ കവര്‍ച്ചചെയ്യാതെ അതിനു സംരക്ഷണമേകാനും മലിനമാക്കാതെയും നശിപ്പിക്കാതെയും അതിനെ സുന്ദരമാക്കിത്തീര്‍ക്കാനും ഞങ്ങള്‍ക്കു കഴിയുന്നതിന് കര്‍ത്താവേ, ഞങ്ങളുടെ ജീവിതത്തെ നവീകരിക്കേണമേ  ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.