2017-04-14 11:13:00

സിസ്റ്റൈന്‍ ഗായകസംഘത്തിന്‍റെ പുതിയ ‘ആല്‍ബങ്ങള്‍’ പുറത്തുവന്നു


സിസ്റ്റൈന്‍ കപ്പേളയില്‍ രേഖാങ്കിതമായ ഗ്രീഗോരിയന്‍‍ ഗാനശേഖരങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു. ചരിത്രപുരാതനമായ സിസ്റ്റൈന്‍ കപ്പേളയില്‍ വത്തിക്കാന്‍റെ സിസ്റ്റൈന്‍ ഗായകസംഘം പാടി റെക്കോര്‍ഡുചെയ്ത ഗീതങ്ങളുടെ രണ്ടു ശേഖരങ്ങളാണ് സി. ഡി. രൂപത്തില്‍ (Compact Disc) ഗായകസംഘത്തിന്‍റെ കണ്ടക്ടര്‍, മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളംബേലാ ഏപ്രില്‍ 12-Ɔ൦ തിയതി ബുധനാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍വച്ച് പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചത്.

കന്താത്തെ ദോമിനോ... (Cantate Domino) കര്‍ത്താവിനു സ്തുതിഗീതം ആലപിക്കുവന്‍...  മിസ്സാ പാപെ മര്‍ചേലി....  (Missa Pape Marcelli) പാപ്പാ മര്‍ചേലിയുടെ പേരിലുള്ള ദിവ്യബലിഗീതങ്ങള്‍ എന്നിങ്ങനെ 500-ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ലത്തീന്‍ഭാഷയിലുള്ള സഭയുടെ ഗാനശേഖരങ്ങളാണ് വത്തിക്കാനില്‍ പാപ്പായ്ക്കു സമര്‍പ്പിച്ചതോടെ പ്രകാശനംചെയ്യപ്പെട്ടത്.

ജര്‍മ്മന്‍ ഗ്രാമഫോണ്‍ കമ്പനി നിര്‍മ്മിച്ച ഗാനശേഖരങ്ങള്‍ രാജ്യാന്തര തലത്തില്‍ ലഭ്യമാക്കുമെന്നും, അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതനയമാണ് ഈ സംഗീതശേഖരത്തിന്‍റെ നിര്‍മ്മിതിയുടെയും വിതരണത്തിന്‍റെയും പിന്നിലെ ബലതന്ത്രമെന്നും മോണ്‍. പളംബേലാ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 








All the contents on this site are copyrighted ©.