2017-04-14 12:56:00

മതസ്വാതന്ത്ര്യവും മനസ്സാക്ഷിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം


മതസ്വാതന്ത്ര്യവും മനസ്സാക്ഷിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് തെക്കെ അമേരിക്കന്‍ നാടായ ബൊളീവിയയിലെ കത്തോലിക്കാമെത്രാന്മാര്‍.

അന്നാട്ടിലെ ശിക്ഷാനിയമത്തിന്‍റെ 157-Ͻ൦ വകുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സഭകളുടെ പ്രതിനിധികളെ ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ നിയുക്ത സമിതി തീരുമാനിച്ചതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് മെത്രാന്‍സംഘത്തിന്‍റെ ഈ പ്രതികരണമുള്ളത്.

ജീവന്‍റെ ആദ്യത്തെ 8 മാസത്തിനുള്ളില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനും അതുപോലെ കാരുണ്യവധത്തിനും നൈയമിക അംഗീകരം നല്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തുന്നു.

ഭ്രൂണഹത്യയ്ക്ക് വിരുദ്ധമായി നിലകൊള്ളുന്ന മതസമൂഹങ്ങള്‍ക്കു പുറമെ സാധാരണ പൗരന്മാരും ഭിഷഗ്വരന്മാരും ശാസ്ത്രജ്ഞരും സാമൂഹ്യ രാഷ്ട്രീയനേതാക്കളും അതിനെതിരെ രംഗത്തുണ്ടെന്നും, അതുകൊണ്ടുതന്നെ മനസ്സാക്ഷി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്ന് സഭ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുവെന്ന് മെത്രാന്മാര്‍ വ്യക്തമാക്കുന്നു.    

 








All the contents on this site are copyrighted ©.