2017-04-14 12:28:00

ഫ്രാന്‍സീസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ചാരെ


ഫ്രാന്‍സീസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്ക് നേരിട്ട് ഉയിര്‍പ്പുതിരുന്നാള്‍ ആശംസകളേകി.

ബുധനാഴ്ച (12/04/16) വൈകുന്നേരം പാപ്പാ, വത്തിക്കാന്‍ നഗരത്തിനകത്ത് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന “ മാത്തെര്‍ എക്ലേസിയെ” ആശ്രമത്തില്‍ എത്തിയാണ് പതിവുപോലെ ഇക്കൊല്ലവും ഉത്ഥാനത്തിരുന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ആസന്നമായ നവതിയും ഫ്രാന്‍സീസ് പാപ്പായുടെ ഈ സന്ദര്‍ശനത്തിന് മറ്റൊരു നിമിത്തമായി.

ഈ വരുന്ന ഉത്ഥാനത്തിരുന്നാള്‍ ദിനത്തിലാണ് അതായത്, പതിനാറാം തിയതി ഞായറാഴ്ചയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ തൊണ്ണൂറാം ജന്മദിനം.

2013 ഫെബ്രുവരി 28 ന് സഭാഭരണത്തില്‍ നിന്ന് സ്വയം വരമിച്ച് വിശ്രമജീവിതം നയിച്ചുവരുന്ന ബെനഡിക്ട് പതിനാറാമന്‍റെ ജനനം 1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ മാര്‍ക്ടെല്ലിലായിരുന്നു. അക്കൊല്ലം വിശുദ്ധ ശനിയാഴ്ച ആയിരുന്ന അന്നു തന്നെ അദ്ദേഹത്തിന് ജ്ഞാനസ്നാനം നല്കപ്പെടുകയും ചെയ്തു








All the contents on this site are copyrighted ©.