2017-04-14 11:46:00

ഫാദര്‍ പീറ്റര്‍ ഗൊണ്‍സാള്‍വസ് : വത്തിക്കാന്‍ മാധ്യമവിഭാഗം ഉപദേഷ്ടാവ്


വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ ഉപദേഷ്ടാക്കളില്‍ ഒരാളായി ഇന്ത്യയില്‍നിന്നും ഫാദര്‍ പീറ്റര്‍ ഗൊണ്‍സാള്‍വസ് എസ്.ഡി.ബി. നിയമിതനായി.

പാപ്പാ ഫ്രാന്‍സിസ് നിയമിച്ച രാജ്യാന്തരതലത്തിലുള്ള 13 മാധ്യമവിദഗ്ദ്ധരുടെ കൂട്ടത്തിലാണ് സലീഷ്യന്‍സഭയുടെ മുബൈ പ്രവിശ്യാംഗവും, ഇപ്പോള്‍ റോമിലെ സലീഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ സാമൂഹ്യസമ്പര്‍ക്ക മാധ്യമ ശാസ്ത്രവിഭാഗം ഡീനുമായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ പീറ്റര്‍ ഗൊണ്‍സാള്‍വസ് നിയമിതനായത്.

മാധ്യമവിദഗ്ദ്ധനും അദ്ധ്യാപകനും മാത്രമല്ല, നലംതികഞ്ഞ സംഗീതജ്ഞനും കവിയും പിയാനോ വാദകനുമാണ് ഫാദര്‍ പീറ്റര്‍ ഗൊണ്‍സാള്‍വസ്. God Still loves the World, The Beautiful പോലുള്ള ഇന്ത്യയിലും പുറത്തും ഇംഗ്ലിഷ്ഭാഷാ സമൂഹങ്ങള്‍ക്ക് ഏറെ സുപരിചിതവും പ്രിയങ്കരവുമായ നല്ല ഗാനശേഖരങ്ങളുടെ സംഗീതജ്ഞനും സംവിധായകനുമാണ് ഫാദര്‍ പീറ്റര്‍.

മറ്റു നിയമനങ്ങള്‍ ....:

1. ഇറ്റാലിന്‍ ദേശീയ മെത്രാന്‍ സമിതിയില്‍നിന്നും ഫാദര്‍ ഇവാന്‍ മഫേസിസ്,

2. റോമിലെ സാന്താ ക്രോചെ യൂണിവേഴ്സിറ്റിയുടെ മാധ്യമവിഭാഗം പ്രഫസര്‍,

  ഫാദര്‍ ഹൊസെ മരിയ പോര്‍ത്തെ,

3. മാധ്യമവിദഗ്ദ്ധനും ഡൊമിനിക്കന്‍ സഭാംഗവുമായ ഫാദര്‍ എറിക് സലോബിര്‍,

4. അമേരിക്കയിലെ ജെസ്വിറ്റ് മാധ്യമപ്രവര്‍ത്തകന്‍ ഫാദര്‍ ജെയിംസ് മാര്‍ടിന്‍,

5. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ സമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗം

  പ്രഫസര്‍, ഈശോസഭാംഗം, ഫാദര്‍ ജാക്വി അസ്ടോപ്,

6. ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും പ്രഫസര്‍ ഡോക്ടര്‍ പാവുളോ പെവെരീനി,

7. റോഡിയോ (COPE) മാധ്യമ വിദഗ്ദ്ധന്‍, ഫെര്‍ണാണ്ടോ ജിമേനിസ്,

8. ആശയവിനിമയ വിദഗ്ദ്ധ ഡോ. ആന്‍ കാര്‍ടര്‍,

9. ബി.ബി.സി.യുടെ ഗ്രഹാം ഏലിസ്,

10.ഇ.ഡ്ബ്ലൂ.ടി.എന്‍ മാധ്യമശൃംഖലയുടെ എക്സക്യൂടിവ് ഓഫിസര്‍ മിഷേല്‍ വാര്‍സ്വാ,

11.യുഎന്നിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഡീനോ കത്താള്‍ദോ,

12.കമേകോ (CA.ME.CO)-യുടെ എക്സക്യൂടീവ് ഡയറക്ടര്‍ മൈക്കിള്‍ പോള്‍

  ഉന്‍ലാന്‍ഡ് എന്നിവരാണ് അഴിച്ചു പണികള്‍ നടക്കുന്ന വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്‍റെ

  പുതിയ ഉപദേഷ്ടാക്കള്‍.








All the contents on this site are copyrighted ©.