2017-04-14 12:37:00

പാപ്പായുടെ ഉച്ചവിരുന്ന് റോം രൂപതയിലെ വികാരിയച്ചന്മാരോടൊപ്പം


റോം രൂപതയുടെ മെത്രാനായ പാപ്പാ പ്രസ്തുതരൂപതയിലെ ഏതാനും വികാരിയച്ചന്മാരുമൊത്തു പെസഹാവ്യാഴാഴ്ച ഉച്ചവിരുന്നുകഴിച്ചു.

പെസഹാവ്യാഴാഴ്ചയിലെ തന്‍റെ പതിവനുസരിച്ചാണ് ഫ്രാന്‍സീസ് പാപ്പാ റോം രൂപതയിലെ പത്തു വികാരിയച്ചന്മാരുമൊത്തു ഉച്ചഭക്ഷണം പങ്കുവച്ചത്.

വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തില്‍ പൊതുകാര്യവകുപ്പിന്‍റെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചുവിന്  വത്തിക്കാന്‍ നഗരത്തിനകത്തുളള ഔദ്യോഗിക വസതിയില്‍ ആണ് ഈ വിരുന്ന് ഒരുക്കിയിരുന്നത്.

ഈ പ്രത്യേക അവസരത്തില്‍ ഈ വൈദികര്‍ തങ്ങളുടെ അജപാലനാനുഭവങ്ങളും ഇടവകളില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പാപ്പായെ ധരിപ്പിക്കുകയും പാപ്പാ അവരെ സശ്രദ്ധം ശ്രവിക്കുകയും ചെയ്തു.

ഗതകാലത്ത് താനും ഇത്തരം അവസ്ഥകളിലൂ‌ടെ കടന്നുപോയിട്ടള്ളതിനെക്കുറിച്ച് തദ്ദവസരത്തില്‍ ഈ പുരോഹതിരോ‍ടു സൂചിപ്പിച്ച പാപ്പാ പ്രശ്നങ്ങളെ ഏപ്രകാരം നേരിടണമെന്ന് തന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സഹോദരഭാവേന അവരെ ഉപദേശിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.