2017-04-08 13:06:00

യേശുവിന് ഭീതിരഹിതം ഉത്തരമരുളുക-പാപ്പായുടെ ട്വീറ്റ്


യേശുവിനെ അനുഗമിക്കാന്‍ ഭീതിയരുതെന്ന് മാര്‍പ്പാപ്പാ യുവജനങ്ങളോട്.

ട്വിറ്ററില്‍ ശനിയാഴ്ച (08/04/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യേശുവിനെ പിന്‍ചെല്ലുന്നതിന് ധൈര്യപൂര്‍വ്വം സമ്മതമരുളാന്‍ യുവതയ്ക്ക് പ്രചോദനം പകരുന്നത്.

“പ്രിയ യുവജനമേ, യേശുവിന് പൂര്‍ണ്ണഹൃദയത്തോടുകൂടെ സമ്മതമരുളാനും അവിടത്തേക്ക് മഹാമനസ്കതയോടെ ഉത്തരമേകാനും അവിടത്തെ പിന്‍ചെല്ലാനും ഭീതിയരുത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.