2017-04-07 13:33:00

ജനസംഖ്യയും വികസനവും-ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ


ജനസംഖ്യയുടെയും ഭൂവിഭവങ്ങളുടെയും അസന്തുലിതമായ വിന്യാസം വികസനത്തിനും പ്രകൃതിയുടെ ഫലപ്രദമായ വിനിയോഗത്തിനും വിഘാതം സൃഷ്ടിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ജനസംഖ്യയെയും വികസനത്തെയും സംബന്ധിച്ച സമിതിയുടെ ഒരു യോഗത്തെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ അടുത്തയിടെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 ഉപഭോഗം കുടൂതലുള്ളവയും ദാരിദ്ര്യം കുറവുള്ളവയുമായ വികസിത നാടുകളാണ് വിഭങ്ങളുടെ അസന്തുലിതമായ വിതരണത്തിനും പരിസ്ഥിതിമലിനീകരണത്തിനും പലപ്പോഴും ഉത്തരവാദികളാകുന്നതെന്ന വസ്തുതയും ആര്‍ച്ചുബിഷ്പ്പ് ഔത്സ എടുത്തുകാട്ടി.








All the contents on this site are copyrighted ©.