2017-04-05 11:17:00

''സമഗ്രമാനവവികസനത്തിന്‍റെ പാത സമാധാനം'': ഫ്രാന്‍സീസ് പാപ്പാ


സമഗ്രമാനവവികസനത്തിന്‍റെ പാത സമാധാനത്തിന്‍റെയും പ്രത്യാശയുടെയും: ഫ്രാന്‍സീസ് പാപ്പാ

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനം പോപ്പുളോരും പ്രോഗ്രെസ്സിയോ (ജനതകളുടെ പുരോഗതി) യുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ന‌‌ടന്ന അന്താരാഷ്ട്രകോണ്‍ഗ്രസില്‍ പങ്കെടുത്തവരെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

ജനതകളുടെ പുരോഗതിയെക്കുറിച്ചു സംസാരിക്കുന്ന ഈ സാമൂഹികപ്രബോധനം എല്ലാ രാജ്യങ്ങളും തമ്മിലുള്ള ഐക്യദാര്‍ഢ്യത്തെ ഊന്നിപ്പറയുന്നുവെന്നും, ഇതില്‍ വികസിതരാജ്യങ്ങളെ വിദേശകടങ്ങളുടെ ഭാരത്താല്‍ വലയുന്ന വികസ്വരരാജ്യങ്ങളുമായുള്ള സംവാദത്തിനും സഹകരണത്തിനും ക്ഷണിക്കുന്നതിനു  മുന്‍കൈ എടുത്തുവെന്നും ഫ്രാന്‍സീസ് പാപ്പാ അനുസ്മരിച്ചു.  സമഗ്രമാനവ വികസ നം എന്നത് വിശദീകരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു. അത് ഈ ഭൂമിയിലെ എല്ലാ വ്യ ത്യസ്ത ജനതകളുടെയും സമുദ്ഗ്രഥനമാണ്. സമഗ്രമാനവവികസനത്തിന്‍റെ പാത സമാധാനത്തിന്‍റെയും പ്രത്യാശയുടെയുമായ പാതയാണ്.  സമഗ്രമാനവവികസനത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഈ കോണ്‍ഗ്രസില്‍ പങ്കെടുത്തവരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച ഏപ്രില്‍ നാലാംതീയതി ചൊവ്വാഴ്ചയായിരുന്നു.








All the contents on this site are copyrighted ©.