2017-04-05 10:34:00

''മിഥ്യയായ സ്വാതന്ത്ര്യത്തിനു പകരക്കാരാകേണ്ടവരല്ല, യുവജനങ്ങള്‍'': പാപ്പാ


''മിഥ്യയായ സ്വാതന്ത്ര്യത്തിനു പകരക്കാരാകേണ്ടവരല്ല, യുവജനങ്ങള്‍'': പാപ്പാ

2017 ഏപ്രില്‍ മാസത്തിലെ പ്രാര്‍ഥനാനിയോഗത്തെ വിശദമാക്കിക്കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ പ്രസ്താവിക്കുന്നത്. ഏപ്രില്‍ നാലാം തീയതി, സ്പാനിഷ് ഭാഷയില്‍ പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ ചേര്‍ക്കുന്നു:

നിങ്ങള്‍, യുവജനങ്ങള്‍, നൈമിഷികഫാഷനുകളുടെയും ഭ്രമങ്ങളുടെയും വിളിക്കനുസരിച്ച് മിഥ്യായായ സ്വാതന്ത്ര്യത്തിനു പകരക്കാരായിരിക്കേണ്ടവരല്ല എന്നു ഞാനറിയുന്നു.  എനിക്കറിയാം, നിങ്ങള്‍ ഉയരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.

മാറ്റങ്ങളുടെ നായകരാകുക എന്നത് നിങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാതിരിക്കുക.

നിങ്ങള്‍, യുവജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഭാവികാലം.  ലോകം പടുത്തുയര്‍ത്തുയര്‍ത്തുന്നവരായിരിക്കുകയില്ലേ? മെച്ചപ്പെട്ട ഒരു ലോകത്തിനായി പ്രവര്‍ത്തിക്കുകയില്ലേ? എന്നു ഞാന്‍ നിങ്ങളോടു ചോദിക്കുകയാണ്.  ഇതൊരു വെല്ലുവിളിയാണ്, അതെ, ഇതൊരു വെല്ലുവിളിയാണ്.  നിങ്ങള്‍ ഈ വെല്ലുവിളി സ്വീകരിക്കുകയില്ലേ?

തങ്ങളുടെ വിളിക്കനുസരിച്ച് യുവജനങ്ങള്‍ ഔദാര്യത്തോടെ പ്രത്യുത്തരമേകുന്നതിന്, ലോകത്തിന്‍റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിക്കുന്നതിന്, നിങ്ങള്‍ എന്നോ‌ടുകൂടി പ്രാര്‍ഥിക്കുക.

ഏപ്രില്‍ മാസത്തിലെ പൊതു പ്രാര്‍ഥനാ നിയോഗം ഇതാണ്:

യുവജനങ്ങള്‍ക്കുവേണ്ടി:  സന്യാസ-പൗരോഹിത്യ  ജീവിതത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിച്ചുകൊണ്ട്, തങ്ങളുടെ യഥാര്‍ഥ  ജീവിതവിളിയോട് ഔദാര്യത്തോടെ പ്രത്യുത്തരിക്കാന്‍ യുവജനങ്ങള്‍ അറിയുന്നതിന്,  

 








All the contents on this site are copyrighted ©.