2017-04-04 11:21:00

പാപ്പായുടെ ഈജിപ്തിലെ അപ്പസ്തോല പര്യടന പരിപാടികള്‍


ഫ്രാന്‍സീസ് ഈ മാസം 28-29 തീയതികളില്‍ ഈജിപ്തിലേക്കു നടത്തുന്ന പര്യടനത്തിന്‍റെ പരിപാടികള്‍ പ്രസിദ്ധപ്പെടുത്തി.

ഏപ്രില്‍ 28 വെള്ളിയാഴ്ച രാവിലെ 10.45-ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന പാപ്പാ ഈജിപ്ഷ്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കെയ്റോയില്‍ എത്തിച്ചേരും.

ഈജിപ്ഷ്യന്‍ പ്രസിഡന്‍റ്, കോപ്റ്റിക് ഓര്‍ത്തൊഡോക്സ് സഭാതലവന്‍ തവാദ്രോസ് രണ്ടാമന്‍, അല്‍-അസറിലെ ഗ്രാന്‍ഡ് ഇമാം എന്നിവരുമായുള്ള കൂടിക്കാഴ്ച, അല്‍-അസര്‍ യൂണിവേഴ്സിറ്റി യില്‍, ‘സമാധാനം’ എന്ന വിഷയത്തെ അധികരിച്ചുള്ള അന്താരാഷ്ട്രകോണ്‍ഫറന്‍സിലെ പ്രഭാഷണം എന്നിവയാണ് അന്നത്തെ മുഖ്യ പരിപാടികള്‍.

പിറ്റേന്ന് ശനിയാഴ്ച, രാവിലെ പത്തുമണിക്കു ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്കുന്ന പാപ്പാ ഉച്ചകഴിഞ്ഞ് വൈദികര്‍ സന്യസ്തര്‍, വൈദികവിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അവരോടൊത്തു പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്യും.  ദ്വിദിനസന്ദര്‍ശനം അവസാനിപ്പിച്ച്, പാപ്പാ റോമിലെ സമയം രാത്രി 8.30-ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.