2017-04-01 09:21:00

സമാധാനമെന്ന പ്രമേയവുമായി പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ ലോഗോ


''സമാധാനത്തിന്‍റെ പാപ്പാ, സമാധാനത്തിന്‍റെ ഈജിപ്തില്‍'', ഫ്രാന്‍സീസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ ലോഗോ.

ഈ വര്‍ഷം ഏപ്രില്‍ 28-29 തീയതികളിലായി ഫ്രാന്‍സീസ് പാപ്പാ നടത്തുന്ന ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനൊരുക്കമായുള്ള ലോഗോ പ്രസിദ്ധീകരിച്ചു.

അതിന്‍റെ പ്രമേയവാക്യം സൂചിപ്പിക്കുന്നതുപോലെ മൂന്നു സുപ്രധാന കാര്യങ്ങള്‍ ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.  ഈജിപ്ത്, പാപ്പാ, സമാധാനം.  പാപ്പായുടെ ചിത്രത്തോടൊപ്പം സമാധാനത്തിന്‍റെ പ്രതീകമായി വെള്ളരിപ്രാവ്, ഈജിപ്തിന്‍റെ ജീവനെയും സംസ്ക്കാരത്തെയും പ്രതിനിധാനം ചെയ്യുന്നതിനായി നൈല്‍ നദി, പിരമിഡ്, സ്ഫിങ്ക്സ് എന്നിവയും വിവിധ മതങ്ങളുടെ സഹവാസത്തെ പ്രതിനിധാനം ചെയ്യുന്നതിന് കുരിശ്, ചന്ദ്രക്കല എന്നിവയും ഈ ലോഗോയില്‍ ചിത്രീകരിച്ചിരിക്കപ്പെട്ടിരിക്കുന്നു. 








All the contents on this site are copyrighted ©.