2017-04-01 13:17:00

പാപ്പായുടെ "കാരുണ്യവെള്ളി" ആചരണം അന്ധര്‍ക്കായുള്ള കേന്ദ്രത്തില്‍


ഫ്രാന്‍സീസ് പാപ്പാ റോമില്‍ അന്ധര്‍ക്കായുള്ള കേന്ദ്രം സന്ദര്‍ശിച്ചു.

വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 4 കിലോമിറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന അന്ധര്‍ക്കായുള്ള പ്രാദേശിക കേന്ദ്രം “സാന്തലേസിയൊ മാര്‍ഗരീത്ത ദി സവോയ”യില്‍ ( CENTRO REGIONALE S.ALESSIO MARGHERITA DI SAVOIA)  വെള്ളിയാഴ്ച (31/03/17) ഉച്ചതിരിഞ്ഞാണ് പാപ്പാ എത്തിയത്.

കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഫ്രാന്‍സീസ് പാപ്പാ മാസത്തിലൊരിക്കല്‍ “കാരുണ്യ വെള്ളി” എന്ന പേരില്‍ നടത്തിപ്പോന്നിരുന്ന സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ഇത്.

ഈ കേന്ദ്രത്തിലെ സ്ഥിരതാമസക്കാരായ നാല്പതോളം മുതിര്‍ന്നവരും ഈ ഇവിടെ പ്രത്യേക പരിശീലനത്തിനായെത്തുന്ന അമ്പതോളം കുട്ടികളുമുള്‍പ്പടെയുള്ള കാഴ്ചശക്തി തീര്‍ത്തും ഇല്ലാത്തവരും മങ്ങിയ കാഴ്ചയുള്ളവരുമൊത്ത് പാപ്പാ അല്പസമയം ചിലവഴിക്കുകയും ആ കേന്ദ്രത്തിന് അനുഗ്രഹ ആശംസാപത്രവും പരിശുദ്ധകന്യകാമറിയത്തിന്‍റെ ഒരു ചിത്രവും സമ്മാനിച്ചു.

തങ്ങളുടെ തന്നെ സൃഷ്‌ടിയായ ഒരു നാനോഫലഖചിത ചിത്രപ്പണിയാണ് (മൊസയ്ക്ക് ചിത്രം) ആണ് അന്ധര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്.

     








All the contents on this site are copyrighted ©.