2017-03-27 11:50:00

അക്രമം തടയാന്‍ മനുഷ്യജീവന്‍ സംരക്ഷിക്കുക- പാപ്പാ


അക്രമത്തിനറുതിവരുത്താന്‍ മനുഷ്യ ജീവന്‍ എന്ന പവിത്ര നിധി സംരക്ഷിക്കുക-പാപ്പാ.

തിങ്കളാഴ്ച (27/03/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സകലവിധ അക്രമങ്ങളും തടയുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗം, പവിത്ര നിധിയായ മനുഷ്യജീവനെ, അതു ഗര്‍ഭംധരിക്കപ്പെടുന്ന നിമിഷം മുതല്‍ അവസാനം വരെ കാത്തുപരിപാലിക്കുകയാണ്” എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിക്കുന്നത്.

ഞായറാഴ്ചത്തെ (26/03/17) പാപ്പയുടെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവ വഴി ആത്മീയജീവിതം തീക്ഷ്ണതരമാക്കാന്‍ അനുയോജ്യമായ സമയമാണ് നോമ്പുകാലം”

ശനിയാഴ്ച കുറിച്ച ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നില്‍ പാപ്പാ പറയുന്നു : ”സഭ സകലരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പ്രാന്തങ്ങളിലേക്കു പോകുന്നു, അവിശ്വാസികളുമായും കൂടിക്കാഴ്ചനടത്താന്‍ അവള്‍ എത്തുന്നു; നമ്മു‍ടെ ജീവിതത്തിന് അര്‍ത്ഥമേകുന്ന യേശുവിനെ അവള്‍ എല്ലാവര്‍ക്കും  എത്തിച്ചുകൊ‌ടുക്കുകയും ചെയ്യുന്നു”.

വിവിധഭാഷകളിലായി 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ഈ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.