2017-03-20 14:03:00

കര്‍ദ്ദിനാള്‍ മിലൊസ്ലാവ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു


ചെക് റപ്പബ്ലിക്കിലെ പ്രാഗ് അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മിലൊസ്ലാവ് വുള്‍ക്കിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചന മറിയിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സഭാവിരുദ്ധ പീഢനങ്ങളുടെയും ദുരിതങ്ങളുടെയും മുന്നില്‍ അചഞ്ചല വിശ്വാസത്തോടെ നിലകൊള്ളുകയും സുവിശേഷത്തിന്‍റെ ആനന്ദത്തിന് സകലര്‍ക്കും  മുന്നില്‍ സാക്ഷ്യമേകുകയെന്ന ലക്ഷ്യത്തോടെ നിരവധിയായ ഫലദായകസംരംഭങ്ങളിലേര്‍പ്പെടുകയും ചെയ്ത അദ്ദേഹം പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങളോടുള്ള വിധേയത്വത്തില്‍ അധികൃതവും വിശ്വസ്തവുമായ സഭാനവീകരണം പരിപോഷിപ്പിച്ചുവെന്നും പാപ്പാ ആദരവോടെ അനുസ്മരിച്ചു.

85 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ മിലൊസ്ലാവ് വുള്‍ക്കിന് ശനിയാഴ്ച (18/03/17) ആണ് അന്ത്യം സംഭവിച്ചത്.

1932 മെയ് 17 ന് ജനിച്ച അദ്ദേഹം 36 മത്തെ വയസ്സില്‍ 1968 ജൂണ്‍ 23 ന് പൗരോഹിത്യം സ്വീകരിക്കുകയും 1990 മാര്‍ച്ച് 31 ന് മെത്രാനായി അഭിഷിക്തനാകുകയും 1994 നവമ്പര്‍ 26 ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.








All the contents on this site are copyrighted ©.