2017-03-16 13:17:00

ലെബനന്‍റെ പ്രസിഡന്‍റ് മിഷേല്‍ ഔണും ഫ്രാന്‍സീസ് പാപ്പായും


ലെബനന്‍റെ പ്രസിഡന്‍റ് മിഷേല്‍ ഔണിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

വ്യാഴാഴ്ച (16/03/17) ആയിരുന്നു സൗഹാര്‍ദ്ദപരമായിരുന്ന ഈ സമാഗമം.

പരിശുദ്ധസിംഹാനവും ലെബനനും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, ലെബനന്‍റെ ജീവിതത്തില്‍ കത്തോലിക്കാസഭയുടെ ചരിത്രപരവും വ്യവസ്ഥാപിതവുമായ പങ്ക് എന്നിവ ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയങ്ങളായി.

അന്നാട്ടിലുള്ള ഭിന്ന വര്‍ഗ്ഗ മതസമൂഹങ്ങള്‍ അന്നാടിന്‍റെ പുരോഗതിക്കും പൊതുനന്മയ്ക്കും വേണ്ടി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രത്യാശ പാപ്പായും പ്രസിഡന്‍റും ഈ കൂടിക്കാഴ്ചാവേളയില്‍ പ്രകടിപ്പിച്ചു.

സിറിയയില്‍ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയപരമായ ഒരു പരിഹാരം കാണാന്‍ അന്താരാഷ്ട്രസമൂഹം പരിശ്രമിക്കേണ്ടതിനെക്കുറിച്ചും, മദ്ധ്യപൂര്‍വ്വദേശത്തെ തടരുന്ന സംഘര്‍ഷങ്ങളെയും ആ പ്രദേശത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് മിഷേല്‍ ഔണ്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും, വത്തിക്കാന്‍റെ  വിദേശബന്ധകാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറുമായും സംഭാഷണം നടത്തി.








All the contents on this site are copyrighted ©.