2017-03-16 13:27:00

ഫ്രാന്‍സീസ് പാപ്പാ നയിക്കുന്ന അനുതാപ ശുശ്രൂഷ


ഫ്രാന്‍സീസ് പാപ്പാ പതിനേഴാം തിയതി വെള്ളിയാഴ്ച (17/03/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അനുതാപ ശുശ്രൂഷ നയിക്കും.

വൈകുന്നേരം റോമിലെ സമയം 5 മണിക്ക് ആരംഭിക്കുന്ന ഈ ശുശ്രൂഷാവേളയില്‍ പാപ്പാ കുമ്പസാരിക്കുകയും ഏതാനും പേരുടെ കുമ്പസാരം കേള്‍ക്കുകയും പാപമോചനം നല്കുകയും ചെയ്യും.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി “കര്‍ത്താവിനായി 24 മണിക്കൂര്‍”  എന്ന പേരില്‍ അനുവര്‍ഷം നടത്തിവരുന്ന അനുതാപ ശുശ്രൂഷയുടെ ഭാഗമായിട്ടാണ് പാപ്പാ ഈ ശുശ്രൂഷ നയിക്കുക








All the contents on this site are copyrighted ©.