2017-03-14 16:29:00

''തര്‍ക്കങ്ങളവസാനിപ്പിക്കാന്‍ യുദ്ധം; ഇതു മിഥ്യാബോധം'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിക്


''തര്‍ക്കങ്ങളവസാനിപ്പിക്കാന്‍ യുദ്ധം; എന്ന ആശയം വെറും മിഥ്യാബോധം'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിക്

ജനീവയിലെ ഐക്യരാഷ്ട്രസംഘടനയ്ക്കും മറ്റ് അന്താരാഷ്ട്ര സംഘടകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍കോവിക് 2017 മാര്‍ച്ച് 14-ന്, ഐക്യരാഷ്ട്രസംഘടനയുടെ  മനുഷ്യാവകാശകൗണ്‍സിലില്‍ സിറിയന്‍ അറബ് റിപ്പബ്ലിക്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള സംവാദത്തില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു.

ആറുവര്‍ഷങ്ങളിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലം സിറിയന്‍ അറബ് റിപ്പബ്ലിക്കിനുണ്ടായിട്ടുള്ള തകര്‍ച്ച അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്നും മറ്റു രേഖകളില്‍നിന്നും തെളിയുന്ന വസ്തുതകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു

ഈ യുദ്ധത്തിന്‍റെ തിക്തഫലമനുഭവിക്കുന്ന ലക്ഷക്കണക്കിനിരകള്‍ പരിക്കേറ്റവരും  കുടുംബജീവിതം താറുമാറാക്കപ്പെട്ടവരുമായി ഉണ്ട്.  വാസസ്ഥലങ്ങളും സ്കൂളുകളും ആതുരാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.  എല്ലാ നഗരങ്ങളും നാശക്കൂമ്പാരമായി. പോഷകാഹാരം, ആതുരശ്രൂഷ എന്നിവ അന്യമാണ്.  ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്കാവശ്യമായ സഹായത്തിനുവേണ്ടിയും, സമാധാനത്തിനും ക്ഷമയ്ക്കുംവേണ്ടിയും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഈ പ്രഭാഷണം, ഓരോ വ്യക്തിയിലുമുള്ള അന്തസ്സ് മാനിക്കപ്പെടണമെന്ന് വത്തിക്കാന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.