2017-03-09 13:00:00

സഭയുടേത് രാഷ്ട്രീയക്കളിയല്ല, മനുഷ്യാവകാശ പോരാട്ടം


സഭ രാഷ്ട്രീയം കളിക്കില്ല എന്നാല്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ക്കുമുന്നില്‍ ശബ്ദമുയര്‍ത്തുമെന്ന് ഫിലിപ്പീന്‍സിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ വക്താവായ വൈദികന്‍ ജെറോം സേസില്ലനൊ.

ഫിലിപ്പീന്‍സില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്കുന്നതിനുള്ള നിയമത്തിന് അനുകൂലമായി പാര്‍ലിമെന്‍റ് വോട്ടു ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 54 നെതിരെ 216 വോട്ടോടെ അംഗീകരിക്കപ്പെട്ട ബില്‍ പ്രസിഡന്‍റ് റൊഡ്രീഗൊ റൊവാ ദുത്തേര്‍ത്തെ (Rodrigo Roa Duterte) ഒപ്പു വച്ചാല്‍ നിയമമാകും.

മനുഷ്യജീവന്‍റെ പവിത്രത അംഗീകരിച്ചുകൊണ്ടുവേണം സര്‍വ്വോപരി ക്ഷേമവും നീതിയും കൈവരിക്കേണ്ടതെന്ന സഭയുടെ ഉദ്ബോധനം ഫാദര്‍ ജെറോം ആവര്‍ത്തിക്കുന്നു.

നാടിനെ അലട്ടുന്ന ചില പ്രശ്നങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അംഗീകരിക്കാന്‍ സഭയ്ക്കാകില്ലയെന്ന് അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.