2017-03-04 09:22:00

പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള പൊതു ആരാധനക്രമം - മാര്‍ച്ച്, ഏപ്രില്‍ 2017


2017 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള പൊതുആരാധനാക്രമ കലണ്ടര്‍

മാര്‍ച്ച്

17, വെള്ളി: അനുതാപശുശ്രൂഷ ( വത്തിക്കാന്‍ ബസിലിക്ക, 5 pm) 

25, വെള്ളി: മംഗലവാര്‍ത്തത്തിരുനാള്‍, ഇടയസന്ദര്‍ശനം (മിലാന്‍)

ഏപ്രില്‍

2, ഞായര്‍: നോമ്പുകാലം അഞ്ചാം ഞായര്‍, ഇടയസന്ദര്‍ശം (കാര്‍പ്പി)

9, ഓശാന ഞായര്‍ : കര്‍ത്താവിന്‍റെ ജറുസലെം പ്രവേശനാനുസ്മരണം, വി. കുര്‍ബാന  (വത്തിക്കാന്‍ അങ്കണം, 10 am)

13, പെസഹാ വ്യാഴം: വത്തിക്കാന്‍ ബസിലിക്ക  (9.30 am)

14, ദുഃഖവെള്ളി : കര്‍ത്താവിന്‍റെ പീഡാനുഭവാചരണം (വത്തിക്കാന്‍ ബസിലിക്ക,  5 pm); കുരിശിന്‍റെ വഴി (റോമിലെ കൊളോസിയം, 9.15 pm)

15, ദുഃഖശനി: ഈസ്റ്റര്‍ ജാഗരണം  (വത്തിക്കാന്‍ ബസിലിക്ക, 8.30 pm)

16, ഈസ്റ്റര്‍ ഞായര്‍: വി. കുര്‍ബാന (വത്തിക്കാന്‍ ബസിലിക്ക, 10 am), ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദം (12.00)

കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ, പെസഹാവ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാപ്പാ, കര്‍ത്താവിന്‍റെ തിരുവത്താഴസ്മരണ ആചരിക്കുന്നതാണ്. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.   പാപ്പായുടെ ആരാധനാക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ ഗ്വീദോ മരീനിയാണ്, 2017 മാര്‍ച്ച് മൂന്നാംതീയതിയില്‍ ഇതു പ്രസിദ്ധം ചെയ്തു.








All the contents on this site are copyrighted ©.