2017-02-27 14:19:00

''നാം ക്രിസ്തുവില്‍ സഹോദരീസഹോദരന്മാര്‍'': ഫ്രാന്‍സീസ് പാപ്പാ


''നാം ക്രിസ്തുവില്‍ സഹോദരീസഹോദരന്മാര്‍'': സഭൈക്യസന്ദേശം നല്‍കി പാപ്പായുടെ ആംഗ്ലിക്കന്‍ ഇടവകസന്ദര്‍ശനം

2017 ഫെബ്രുവരി 26, ഞായറാഴ്ച നാലുമണിയോടുകൂടി റോമിന്‍റെ ഹൃദയഭാഗത്തുള്ള ആംഗ്ലിക്കന്‍ ഇടവകയില്‍ നടത്തിയ സന്ദര്‍ശനം സഭൈക്യപ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി.  പാപ്പാ അവരോടൊത്ത് സായാഹ്നപ്രാര്‍ഥനയില്‍ പങ്കെടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.  കൂടാതെ അവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്കി. റോമിലെ സകലവിശുദ്ധരുടെയും നാമത്തിലുള്ള ആംഗ്ലിക്കന്‍ ഇടവക അതിന്‍റെ സ്ഥാപനത്തിന്‍റെ ഇരുനൂറാംവാര്‍ഷികം ആചരിക്കുന്നതിനോടനുബന്ധിച്ചായിരുന്നു പാപ്പായുടെ ഈ സന്ദര്‍ശനം. പാപ്പാ നല്‍കിയ സന്ദേശം ആംഗ്ലിക്കന്‍ സഭയുടെയും കത്തോലിക്കാസഭയുടെയും  സാഹോദര്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ളുതായിരുന്നു.

ഈ ഇടവകവാര്‍ഷികത്തില്‍ നിങ്ങളോടൊത്ത് ആഘോഷിക്കുന്നതിന് എന്നെ ക്ഷണിച്ച നിങ്ങളുടെ മഹാമനസ്ക്കതയ്ക്കു ഞാന്‍ നന്ദി പറയുന്നു എന്ന വാക്കുകളോടെയാണ് പാപ്പാ തന്‍റെ സന്ദേശം ആരംഭിച്ചത്. ആംഗ്ലിക്കന്‍ സഭ അതിന്‍റെ റോമിലുള്ള ഇംഗ്ലീഷുകാരായ അംഗങ്ങള്‍ക്കുവേണ്ടി പൊതുവായി ആരാധനാക്രമാനുഷ്ഠാനം ആരംഭിച്ചിട്ട് ഇരുനൂറു വര്‍ഷമായി എന്നനുസ്മരിച്ച പാപ്പാ ഈ രണ്ടു ശതാബ്ദങ്ങള്‍ക്കി‌‌‌ടയില്‍ ലോകത്തില്‍ പൊതുവെയും, പ്രത്യേകിച്ച് ആംഗ്ലിക്കന്‍സഭയിലും കത്തോലിക്കാ സഭയിലും ഉണ്ടായി‌ട്ടുള്ള ഗുണകരമായ മാറ്റങ്ങളെക്കുറിച്ചു എടുത്തുപറഞ്ഞു.  പാപ്പാ തുടര്‍ന്നു ഇന്ന്, ദൈവത്തോടുള്ള നന്ദിയോടെ, നാം നമുക്കോരോരുത്തര്‍ക്കും യഥാര്‍ഥത്തില്‍ ആരാണെന്ന് തിരിച്ചറിയുന്നു: നമ്മുടെ പൊതുവായ മാമ്മോദീസായിലൂടെ നാം ക്രിസ്തുവില്‍ സഹോദരീസഹോദരങ്ങളാണ്.  സുഹൃത്തുക്കളും തീര്‍ഥാടകരുമായി ഒരേ പാതയില്‍ ഒരുമിച്ചു നടക്കാനാഗ്രഹിക്കുന്നവര്‍, കര്‍ത്താവായ യേശുക്രിസ്തുവിനെ ഒരുമിച്ച് അനുഗമിക്കുന്നവര്‍.

രക്ഷകനായ ക്രിസ്തുവിന്‍റെ ഐക്കണ്‍ ആശീര്‍വദിച്ചതിനെ അനുസ്മരിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു:  രക്ഷകനായ ക്രിസ്തുവിന്‍റെ പുതിയ ഐക്കണ്‍ ആശീര്‍വദിക്കു ന്നതിന് നിങ്ങളെന്നെ ക്ഷണിച്ചു. ക്രിസ്തു നമ്മെ നോക്കുന്നു.  നമ്മുടെ മേലുള്ള അവിടുത്തെ സ്നേഹത്തിന്‍റെ, അനുകമ്പയുടെയ നോട്ടം രക്ഷാകരമാണ്. അവരെ കഴിഞ്ഞതെല്ലാം മറന്ന്, ക്രിസ്തുവിനെ അനുഗമിക്കാനും പ്രഘോഷി ക്കാനുമുള്ള നവജീവിതയാത്രയ്ക്കായിഅപ്പസ്തോലന്മാരുടെ ഹൃദയങ്ങളില്‍ തുളഞ്ഞുകയറിയ അതേ കരുണയുടെ സൂക്ഷ്മമായ നോട്ടം തന്നെയാണത്. ഈ വിശുദ്ധ രൂപത്തില്‍നിന്ന്, ഇപ്പോള്‍ അവിടുന്ന് നമ്മെ നോക്കി നമ്മോടും ചോദിക്കുന്നതായി തോന്നുന്നു: എനിക്കുവേണ്ടി നിങ്ങളുടെ കഴിഞ്ഞകാല ങ്ങള്‍ മറക്കാന്‍ സന്നദ്ധരാണോ? നിങ്ങള്‍ എന്‍റെ സ്നേഹം, എന്‍റെ കാരുണ്യം എല്ലായിടത്തും അറി യിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? തുടര്‍ന്ന് ആദിമസഭയിലെ വിഭാഗീയപ്രശ്നങ്ങളോട് പൗലോസ് അപ്പസ്തോലന്‍ പ്രതികരിക്കുന്നതും അനുരഞ്ജനത്തിനായി വിനയത്തോടെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പാപ്പാ ചൂണ്ടിക്കാട്ടി. നാം മണ്‍പാത്രങ്ങളാണെങ്കിലും അതില്‍ നാം സൂക്ഷിക്കു ന്നത് അമൂല്യമായ നിധിയാണ്. കൃപ ലഭിച്ച പാപിയെന്ന് തന്നെത്തന്നെ തിരിച്ചറിയുന്ന പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവത്തിന്‍റെ ശക്തിയില്‍ നമുക്കാശ്രയിക്കാം എന്നും നമ്മുടെ മുന്‍വിധികളെ മാറ്റി പരസ്പരം ശക്തിപ്പെടുത്തുകയും പരസ്പരം പ്രാര്‍ഥിക്കുകയും ചെയ്യാം എന്നും പറഞ്ഞു കൊണ്ട് ദൈവത്തിന്‍റെ മുഖം നമ്മുടെമേലും നമ്മുടെ കുടുംബങ്ങളുടെ മേലും മുഴുവന്‍ സമൂഹത്തി ന്‍റെ മേലും പ്രകാശിക്കട്ടെ എന്ന വാക്കുകളോടെ പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചു.

ഉച്ചകഴിഞ്ഞ് നാലുമണിയോടുകൂടി എത്തിയ പാപ്പായ്ക്ക് ഇടവകവികാരി റവ. ജോനാഥന്‍ ബോ ഡ്മാന്‍ സ്വാഗതമാശംസിച്ചു.  ബിഷപ്പ് റോബെര്‍ട്ട് ഇനെസ് റോമാരൂപതയുടെ അധ്യക്ഷനും കത്തോ ലിക്കാസഭയുടെ പരമാധ്യക്ഷനുമായ ഫ്രാന്‍സീസ് പാപ്പാ ഒരു ​ആംഗ്ലിക്കന്‍ ഇടവക സന്ദര്‍ശിക്കു ന്ന ആദ്യത്തെ പാപ്പായാണെന്നും അതിനാല്‍തന്നെ ഇതൊരു ചരിത്രസംഭവമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.  ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുമായി മൂന്നുപ്രാവശ്യം കൂടിക്കാഴ്ച നടത്തിയ കാര്യം സൂചിപ്പിക്കുകയും പാപ്പായുടെ ആഗോളനേതൃത്വത്തെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് ഈ സന്ദര്‍ശനം കത്തോലിക്കാസഭയും ആംഗ്ലിക്കന്‍ സഭയുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് എന്നു പ്രസ്താവിച്ചു

 








All the contents on this site are copyrighted ©.