2017-02-25 13:27:00

വിവാഹ-കുടുംബജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് താങ്ങാകുക


വിവാഹ-കുടുംബജീവിതത്തകര്‍ച്ചകളുടെ പാതയില്‍ ചരിക്കുന്നവര്‍ക്ക് താങ്ങാകാനും സാക്ഷ്യമേകാനും അവരുടെ ചാരെ ആയിരിക്കാന്‍ മാര്‍പ്പാപ്പാ ഇടവകവൈദികര്‍ക്ക് പ്രചോദനം പകരുന്നു.

പരിശുദ്ധസിംഹാസനത്തിന്‍റെ അപ്പസ്തോലിക കോടതി റോത്തെ റൊമാനെ (ROTAE ROMANAE) വിവാഹവുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങളെ അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഇടവക വകാരിയച്ചന്മാരെ ശനിയാഴ്ച (25/02/17) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിവാഹ-കുടുംബജീവിതം ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴും അതുപോലെതന്നെ, വിവാവാഹ-കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കുമ്പോഴും, പലപ്പോഴും ദമ്പതികള്‍ വൈദികരുടെ മാദ്ധ്യസ്ഥ്യം തേടിയെത്തുന്നത് അനുസ്മരിച്ച പാപ്പാ ആ ദമ്പതികളുടെ വിശ്വാസത്തിന് നവവീര്യം പകരുകയും  വിവാഹമെന്ന കൂദാശയുടെ കൃപ വീണ്ടും കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്യാന്‍ അവരുടെ സാഹചര്യങ്ങള്‍ കൂടുതല്‍ അടുത്തറിയാവുന്ന ഇടവക വൈദികര്‍ക്കുള്ള കടമ ചൂണ്ടിക്കാട്ടി.  

വിവാഹം വാസ്തവത്തില്‍, ദൈവംതന്നെ നമുക്കായി സൃഷ്ടിച്ച അവിടത്തെ രൂപമാണെന്നും അത് പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്നീ മൂന്നാളുകളുടെ പരിപൂര്‍ണ്ണ കൂട്ടായ്മയായുടെ രൂപമാണെന്നും ക്രൈസ്തവദമ്പതികളെ ഓര്‍മ്മിപ്പിക്കാന്‍ മറക്കരുതെന്ന് പാപ്പാ പറഞ്ഞു.

തങ്ങള്‍ പുലര്‍ത്തുന്ന ബന്ധം കൗദാശികമല്ലെന്നു മനസ്സിലാക്കി അതില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്ന വ്യക്തികളുണ്ടെങ്കില്‍ അവരുടെ മുന്നില്‍ നിയമപണ്ഡിതരെപ്പോലെയല്ല, മറിച്ച്, അവരെ ശ്രവിക്കാനും മനസ്സിലാക്കാനും കഴിയുന്ന സഹോദരങ്ങളെപ്പോലെയായിരിക്കണം പ്രത്യക്ഷപ്പെടേണ്ടതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.