2017-02-22 19:17:00

സമാധാനവും സുരക്ഷയും സമൂഹത്തിന്‍റെ കൂട്ടുത്തരവാദിത്വം


സമാധാനം സകലരുടെയും ഭാഗധേയമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ അഭിപ്രായപ്പെട്ടു.

സമാധാനം എല്ലാവരുടെയും ഉത്തരവാദിത്ത്വമാണ് – ജനതകളും രാഷ്ട്രങ്ങളും രാഷ്ട്രനേതാക്കളും സമാധാനപാലനത്തിനുള്ള ചുവടുവയ്പുകളാണ് അനുദിനം എവിടെയും യാഥാര്‍ത്ഥ്യമാക്കേണ്ടത്. സമാധാനവും സുരക്ഷയും രാജ്യന്തരതലത്തില്‍ നിലനിറുത്തണമെങ്കില്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന്, ഫെബ്രുവരി 21-Ɔ൦ തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സംഗമിച്ച സമാധാനത്തിനും സുരക്ഷയ്ക്കുവേണ്ടിയുള്ള ആഗോള ചര്‍ച്ചാ സമ്മേളനത്തില്‍ ആര്‍ച്ചുബിഷ്പ്പ് ഔസാ അഭിപ്രായപ്പെട്ടു.

ജീവന്‍ സംരക്ഷിക്കാനും ജീവനോടു ആദരവു കാണിക്കാനുമുള്ള മനുഷ്യത്വപരമായ അടിസ്ഥാന പരിഗണന ഇന്നിന്‍റെ അടിയന്തിര ആവശ്യമാണ്. മനുഷ്യജീവന്‍ എവിടെയും പരിരക്ഷിക്കപ്പെടേണ്ടതും, യാതനകള്‍ ലഘൂകരിച്ച് ജീവിതത്തിന് ഇണങ്ങുന്ന അടിസ്ഥാന ചുറ്റുപാടുകള്‍ സൃഷ്ടിക്കേണ്ടതും സമൂഹിക ആവശ്യമാണ്. രാഷ്ട്രനേതാക്കള്‍ ഒത്തൊരുമിച്ചു നടത്തുന്ന പരിശ്രമങ്ങളാണ് അങ്ങനെ ലോകത്തെ സമാധാനനിര്‍മ്മിതിക്ക് കാരണമാകുന്നത്.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രെയിനില്‍ 2014-മുതല്‍ നാടമാടുന്ന അഭ്യന്തരകലാപവും അതുമായി ബന്ധപ്പെട്ട കൊല്ലലും കൊലപാതകങ്ങളും ഇന്നും ആശങ്കാപൂര്‍ണ്ണമായി തുടരുകയാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമല്ലാത്തതും നേര്‍ക്കുനേരല്ലാത്തതും, എന്നാല്‍ ആധുനിക യുദ്ധസാമഗ്രഗികളും പരമ്പരാഗത ആയുധങ്ങളും ഇടകലര്‍ത്തിയുള്ള ‘ഹൈബ്രിഡ് യുദ്ധം’ (Hybrid wars)  ആശങ്കജനകമാണ്. ഉക്രെനിന്‍റെ രാഷ്ട്രീയ അരിഷ്ടിതാവസ്ഥയ്ക്കും, ഇനിയും തുടരുന്ന സംഘട്ടനങ്ങള്‍ക്കും അറുതിവരുത്തി ഉക്രെയിനിലും, യൂറോപ്പില്‍ പൊതുവെയും സമാധാനം വളര്‍ത്തിയെടുക്കാന്‍ രാഷ്ട്രനേതാക്കള്‍ അടിയന്തിരമായി ശ്രദ്ധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.