2017-02-18 13:23:00

പിഒസി സുവര്‍ണ്ണ ജൂബിലിയില്‍


സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍, റീത്തുകളടങ്ങിയ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയവും പൊതു അജപാലനകേന്ദ്രവുമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ -പിഒസി- സുവര്‍ണ്ണ   ജൂബിലിയാഘോഷിക്കുന്നു.

ശനിയാഴ്ച (18/02/17) രാവിലെ വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ഫ്രാന്‍സീസ് കല്ലറയ്ക്കലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിയോടെ ഒരു വര്‍ഷം, അതായത്, 2018 ഫെബ്രുവരി 19 വരെ, നീളുന്ന ഈ ജൂബിലിയാഘോഷത്തിന് തിരിതെളിഞ്ഞു.

1968 ഫെബ്രുവരി 19 ന് ഹോളണ്ട് സ്വദേശിയയാ കര്‍ദ്ദിനാള്‍ മാക്സിമില്ലെന്‍ ദെ ഫൂര്‍സ്റ്റെന്‍ബെര്‍ഗ് ആണ് പാലാരിവട്ടം ആസ്ഥാനമായുള്ള പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ ആശീര്‍വ്വദിച്ചത്.  








All the contents on this site are copyrighted ©.