2017-02-11 13:23:00

മറിയം-മനുഷ്യനോട് ദൈവത്തിനുള്ള സ്നേഹത്തിന്‍റെ ദര്‍പ്പണം


മനുഷ്യവ്യക്തിയോട് ദൈവത്തിനുള്ള സ്നേഹം മറിയത്തില്‍ ദര്‍ശിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ലൂര്‍ദ്ദ് നാഥയുടെ തിരുന്നാളും ലോക രോഗീദിനവും ആചരിക്കപ്പെട്ട ശനിയാഴ്ച (11/02/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രചോദനം പകരുന്നത്

“ദൈവത്തിന് ഓരോ മനുഷ്യവ്യക്തിയോടുമുള്ള സ്നേഹത്തിന്‍റെ അച്ചാരം രോഗികളുടെ ആരോഗ്യമായ മറിയത്തില്‍ ധ്യാനിക്കാന്‍ നിങ്ങളേവര്‍ക്കും ഞാന്‍ പ്രചോദനം പകരുന്നു” എന്നാണ് പാപ്പാ അറബിയുള്‍പ്പടെ 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിരിക്കുന്ന പുതിയ ട്വിറ്റര്‍ സന്ദേശം.

ഈ സന്ദേശം അറബിക്കു പുറമെ, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നീ ഭാഷകളിലും ലഭ്യമാണ്.

 








All the contents on this site are copyrighted ©.