2017-02-10 14:08:00

സമാഗമ-അനുരഞ്ജന സംസ്കൃതികള്‍ ജീവനേകുന്നു, വിദ്വേഷം മരണവും


സമാഗമ-അനുരഞ്ജന സംസ്കൃതികള്‍ ജീവനും പ്രത്യാശയ്ക്കും ജന്മമേകുന്നുവെന്ന് മാര്‍പ്പാപ്പാ.

യഹൂദര്‍ക്ക് മാനഹാനിവരുത്തുന്നത് തടയുന്നതിന് ഉടമ്പടിയുടെ മക്കള്‍ എന്നര്‍ത്ഥംവരുന്ന ബിനായ് ബെരിത് സഖ്യം 1913 ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ രൂപം കൊടുത്ത അപകീര്‍ത്തിവിരുദ്ധ സഖ്യത്തിന്‍റെ, അതായത്, ഡിഫമേഷന്‍ ലീഗിന്‍റെ  പ്രതിനിധികളുടെ നാല്പതോളം പേരുടെ സംഘത്തെ വ്യാഴാഴ്ച (09/02/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിദ്വേഷത്തിന്‍റെ സംസ്കാരം മരണം വിതയ്ക്കുകയും നൈരാശ്യം കൊയ്തെടുക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ, യഹൂദര്‍ കൂട്ടക്കുരുതി കഴിക്കപ്പെട്ട ഓഷ്വിറ്റ്സ് ബിര്‍കെനവു തടങ്കല്‍ പാളയങ്ങള്‍ താന്‍, കഴിഞ്ഞ വര്‍ഷം   സന്ദര്‍ശിച്ചത്   അനുസ്മരിക്കുകയും യുഹൂദരെ കുരുതികഴിച്ച ആ നിഷ്ഠൂരതയുടെയും പാപത്തിന്‍റെയുമായ  ഭീകരതയ്ക്കുമുന്നില്‍ വാക്കുകളും ചിന്തകളുമില്ലയെന്നും അത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് ദൈവത്തിന്‍റെ കരുണയ്ക്കായുള്ള പ്രാര്‍ത്ഥന മാത്രമാണുള്ളതെന്നും പറഞ്ഞു.

യഹൂദവിരുദ്ധത ഏതു രൂപത്തിലുള്ളതായാലും അത് ക്രിസ്തീയ തത്ത്വങ്ങള്‍ക്കും മനുഷ്യോചിതമായ വീക്ഷണങ്ങള്‍ക്കും വിരുദ്ധമാണ് എന്ന ബോധ്യം പാപ്പാ ആവര്‍ത്തിക്കുകയും ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും കാണപ്പെടുന്ന യഹൂദവിരുദ്ധതയെ അപലപിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.