2017-02-10 13:58:00

പാപ്പായുടെ വചനസമീക്ഷ


സാത്താന്‍റെ വഞ്ചനാത്മക സംഭാഷണത്തിനെതിരെ പാപ്പാ മുന്നറിയിപ്പു നല്കുന്നു.

പഴയനിയമത്തില്‍ ഉല്പത്തിപ്പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പറുദീസയില്‍ സര്‍പ്പത്തിന്‍റെ  രൂപത്തിലെത്തി സാത്താന്‍ ഹവ്വായെ പ്രലോഭിപ്പിച്ച് അവളെയും അവളിലൂടെ ആദത്തെയും പാപത്തില്‍ വീഴ്ത്തുന്ന സംഭവവും സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്ന പുതിയനിയമ സംഭവവും പാപ്പാ, വെള്ളിയാഴ്‍(10/02/17) വത്തിക്കാനില്‍ തന്‍റെ  വാസിയടമായ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച പ്രഭാത ദിവ്യ പൂജാവേളയില്‍ വചനവിശകലനം നടത്തവെ അനുസ്മരിക്കുകയായിരുന്നു.

സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ട് മനുഷ്യനെ വഴിതെറ്റിച്ച സാത്താന്‍ അതെ ലക്ഷ്യത്തേടെ യേശുവുമായി സംഭാഷണത്തിലേര്‍പ്പെട്ടുവെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.

സംഭാഷണത്തിലേര്‍പ്പെടുന്ന സാത്താന്‍ സകലതും വാഗ്ദാനം ചെയ്യുകയും എന്നാല്‍ വെറുംകൈയ്യോടെ വിടുകയും ചെയ്യുമെന്ന് വിശദീകരിച്ച പാപ്പാ സാത്താന്‍ സംഭാഷണത്തിലൂടെ പടിപടിയായി മനുഷ്യനെ ദുഷിപ്പിക്കുന്നു, അഴിമതിയില്‍ വീഴ്ത്തുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി.

വലിയ അഴിമതിക്കാരെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ അഴിമതിയുടെ തുടക്കം ആരും നരീക്ഷീക്കാത്തവിധമുള്ള ചെറിയ ചെറിയ കാര്യങ്ങളിലാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.

കാപട്യം തിരിച്ചറിയാന്‍ കഴിവില്ലാത്ത ശുദ്ധമനസ്കരായിപ്പോകാതിരിക്കാന്‍ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കഴിയുന്നതിന് കര്‍ത്താവിന്‍റെ അനുഗ്രഹം യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ കര്‍ത്താവിന്‍റെ അനുഗ്രഹം കൂടാതെ തനിച്ച് അതിനാകില്ല എന്ന് ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.