2017-02-07 09:07:00

''നമ്മുടേത് ഒരേ ജ്ഞാനസ്നാനം. നമുക്ക് ഒരുമിച്ചു നടക്കാം’’. ഫ്രാന്‍സീസ് പാപ്പാ


‘‘അനുഗൃഹീതമായ സൗഹൃദത്തിന്‍റെ വഴിയിലൂടെ ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി നമുക്ക് മുന്നേറാം… നമ്മുടേത് ഒരേ ജ്ഞാനസ്നാനം. നമുക്ക് തളരാതെ, ഒരുമിച്ചു നടക്കാം’’.  പാപ്പാ

2017 ഫെബ്രുവരി ആറാംതീയതി, ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭയുടെ എക്യുമെനിക്കല്‍  പ്രതിനിധിസംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  ജര്‍മന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ക്സ്, ബിഷപ്പ് ബെഡ്ഫോര്‍ഡ്-സ്ട്രോം എന്നിവരോടുകൂടി എത്തിയ പ്രതിനിധിസംഘത്തില്‍ 23 പേരുണ്ടായിരുന്നു.  

 ‘‘നവീകരണത്തിന്‍റെ ‌അഞ്ഞൂറാംവാര്‍ഷികവേളയില്‍ ഇവാഞ്ചലിക്കല്‍ ക്രൈസ്തവരും കത്തോലിക്കരും അവരുടെ പരസ്പരബന്ധത്തിന്‍റെ കേന്ദ്രമായി ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ട് ചരിത്രത്തിലെ കഴി ഞ്ഞകാലസംഭവങ്ങളെ അനുസ്മരിക്കുന്നത് വളരെ അര്‍ഥപൂര്‍ണമാണ്. 

ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന ഭിന്നത, തീര്‍ച്ചയായും ഒരു ദുരന്തമാണ്. വിശ്വാസത്തില്‍, സഹോദരീസഹോദരന്മാരെന്ന ഹൃദയഭാവം വെടിഞ്ഞ് പരസ്പരം ശത്രുക്കളും മത്സരിക്കുന്നവരുമായി; അക്രമപ്രവൃത്തികളില്‍ വരെ ഏര്‍പ്പെട്ടു. ഇന്നു നമുക്കു ദൈവത്തിനു നന്ദി പറയാം''.

വത്തിക്കാനി ലെത്തുന്നതിനു കാണിച്ച സന്മനസ്സിനും തന്നെ ശ്രവിച്ചതിനും നന്ദി പറഞ്ഞുകൊണ്ട് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത് ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’, എന്ന പ്രാര്‍ഥനയ്ക്കായി അവരെ ക്ഷണിച്ച്, അവരോടൊന്നിച്ച് പ്രാര്‍ഥിച്ചുകൊണ്ടാണ്.








All the contents on this site are copyrighted ©.