2017-02-04 14:43:00

പരിശുദ്ധസിംഹാസനവും കോംഗൊ റിപ്പബ്ലിക്കും


പരിശുദ്ധസിംഹാസനവും ആഫ്രിക്കന്‍ നാടായ കോംഗൊ റിപ്പബ്ലിക്കും ഒരുടമ്പടിയില്‍ ഒപ്പുവച്ചു.

കത്തോലിക്കസഭയും അന്നാടും തമ്മിലുള്ള ബന്ധത്തെസംബന്ധിച്ച ഈ ഉടമ്പടി വെള്ളിയാഴ്ച (03/02/17) അന്നാടിന്‍റെ തലസ്ഥാനമായ ബ്രാസവില്ലെയില്‍ വച്ചാണ് ഒപ്പുവയ്ക്കപ്പെട്ടത്.

വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയും, കോംഗൊയുടെ പ്രധാനമന്ത്രി ക്ലേമെന്‍റ് മൊവ്വാംബ അന്നാടിനുവേണ്ടിയും അതില്‍ ഒപ്പുവച്ചു.








All the contents on this site are copyrighted ©.