2017-02-04 16:04:00

അമല്‍ദേവിന്‍റെ ഈണത്തിനൊത്ത് ചിത്രയുടെ ആത്മീയാലാപനം


“വിണ്ണുതുറന്നെത്തിയ ദൈവികവെളിച്ചം.....”!

രചന ഫാദര്‍ ജോസഫ് മനക്കില്‍, ആലാപനം കെ. എസ്. ചിത്രയും സംഘവും, സംഗീതം ജെറി അമല്‍ദേവ്.

ലോകത്തിന് പ്രകാശമായി വന്ന രക്ഷയുടെ രാജാവിനെ മനക്കിലച്ചന്‍ വരികളില്‍ വര്‍ണ്ണിക്കുന്നു.  വചനാധിഷ്ഠിതമായ ഗാനങ്ങള്‍ ഫാദര്‍ ജോസഫ് മനക്കിലിന്‍റെ സവിശേഷതയാണ്.

“നമുക്കായി ജനിച്ചവനും, ആധിപത്യം ചുമിലിലുള്ളവനെയും, വിസ്മയനീയനായ ഉപദേഷ്ടാവിനെയും, ശക്തനായ ദൈവത്തെയും, നിത്യനായ പിതാവിനെയും സമാധാന രാജാവിനെയും....” ആദ്യ ചരണത്തില്‍ ധ്യാനിക്കുന്നു (ഏശയ്യാ 9, 6).

രണ്ടാം ചരണത്തില്‍ ഏശയ്യായുടെ വചനങ്ങള്‍തന്നെ അടര്‍ത്തി എടുത്തിരിക്കുന്നു: “അവിടുന്ന് പീഡിതരെ സദ്വാര്‍ത്ത അറിയിക്കും, ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കും, തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്ക് സ്വാതന്ത്ര്യവും വിലപിക്കുന്നവര്‍ക്ക് സമാശ്വാസവും നല്കും...”  (ഏശയ്യ 61, 1, ലൂക്കാ 4, 18).

മൂന്നാം ചരണം ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍നിന്നുമാണ് (9, 26).  “കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ നമ്മുടെ പാപങ്ങള്‍ ചുമക്കാന്‍ നിഷ്ക്കളങ്കനായവന്‍ നിര്‍മ്മല രക്തം ചിന്തി, മര്‍ത്ത്യരക്ഷയ്ക്കായ് കുരിശില്‍ ബലിയര്‍പ്പിക്കപ്പെട്ടു...”

ഗാനത്തിന്‍റെ നിര്‍മ്മാണം : മനോരമ മ്യൂസിക്സ്








All the contents on this site are copyrighted ©.