2017-02-02 14:40:00

സമര്‍പ്പിത ജീവിതം ദൈവിക ദാനം - പാപ്പായുടെ ട്വീറ്റ്


സമര്‍പ്പിത ജീവിതം മഹാദാനമാണെന്ന് മാര്‍പ്പാപ്പാ.

സമര്‍പ്പിതജീവിത ലോകദിനം ആചരിക്കപ്പെട്ട കര്‍ത്താവിന്‍റെ  സമര്‍പ്പണത്തിരുന്നാള്‍ ദിനത്തില്‍, വ്യാഴാഴ്ച (02/02/17) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഇതുള്ളത്.

“സമര്‍പ്പിതജീവിതം ദൈവത്തിന്‍റെ മഹാദാനമാണ്: അത്, ദൈവം സഭയക്കും അവിടത്തെ ജനത്തിനും നല്കുന്ന ദാനമാണ്” എന്നാണ് പാപ്പാ, വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.