2017-01-31 10:02:00

‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യ’ത്തില്‍ രമ്യതയുടെ ചുവടുവയ്പുകള്‍


ഏറെ പുരാതനമായ കത്തോലിക്കാ അല്‍മായ പ്രസ്ഥാനത്തിന്‍റെ പുറത്താക്കപ്പെട്ട ഗ്രാന്‍ഡ് ചാന്‍സിലര്‍, ആല്‍ബര്‍ട് ബോസിലാജറിനെ പുതുതായി സ്ഥാനമേറ്റ ഗ്രാന്‍റ് മാസ്റ്റര്‍,  ലുഡിവിഗ് ഹോഫ്മാന്‍ വത്തിക്കാന്‍റെ അനുമതിയോടെ ജനുവരി 29-Ɔ൦ തിയതി ശനിയാഴ്ച തിരിച്ചെടുത്തു.

‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ (Sovereign Military Order of Malta) അല്‍മായ പ്രേഷിത പ്രസ്ഥാനത്തിന്‍റെ മേധാവി മാത്യു ഫെസ്റ്റിങ്ങാണ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ചും അനുസരണക്കേട് കല്പിച്ചും ഗ്രാന്‍ഡി ചാന്‍സിലര്‍ ആല്‍ബര്‍ട്ട് ബ്രോസിലാര്‍ജരെ പിരിച്ചുവിട്ടിരുന്നത്. ശിക്ഷണനടപടികളെടുത്ത ഗ്രാന്‍ന്‍റ് മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ് രാജിവയ്ക്കുകയും, പുതിയ ഗ്രാന്‍റ് മാസ്റ്ററായി ലുഡിവിക് ഹോഫ്മാനെ നിയമിക്കുകയും ചെയ്തു. പാപ്പാ ഫ്രാന്‍സിസിന്‍റെ അനുമതിയോടെ പുതിയ നിയമനം നടപ്പില്‍വരുത്തുകയും,  പുറത്താക്കപ്പെട്ട ഗ്രാന്‍ഡ് ചാന്‍സിലര്‍ ബോസിലാര്‍ജറെ പ്രസ്ഥാനം തിരിച്ചെടുകക്കുകയും ചെയ്തത്.

അല്‍മായ പ്രസ്ഥാനത്തിന്‍റെ മേധാവി, മാത്യു ഫെസ്റ്റിങ് ജനുവരി 24-Ɔ൦ തിയതിയാണ് രാജിവച്ചത്. 25-Ɔ൦ തിയതി ബുധനാഴ്ച അദ്ദേഹം വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ഉപവി പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായ നടത്തിപ്പുകള്‍ ആരോപിച്ചാണ് ഗ്രാന്‍ചാന്‍സലര്‍ ബോസിലാജരെ സമൂഹത്തിന്‍റെ സമുന്നത മേലധികാരി മാത്യു ഫെസ്റ്റിങ്ങ് പുറത്താക്കിയത്. പ്രതിസന്ധിയുള്ള രാജ്യങ്ങളില്‍ പാവങ്ങള്‍ക്കായി പ്രസ്ഥാനം ചെയ്യുന്ന ചികിത്സാ സൗകര്യങ്ങളുടെ ഉത്തരവാദിത്ത്വംവഹിക്കുകായിരുന്നു പുറത്താക്കപ്പെട്ട, എന്നാല്‍ ഇപ്പോള്‍ തിരിച്ചെടുക്കപ്പെട്ട ആല്‍ബര്‍ട്ട് ബോസിലാജര്‍.

അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമായി  2016 ഡിസംബര്‍ 22-ന് പാപ്പാ ഫ്രാന്‍സിസ് അഞ്ചംഗ  അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഏറെ പൗരാണികതയും പാരമ്പര്യങ്ങളുമുള്ള ഈ അല്‍മായ പ്രേഷിത പ്രസ്ഥാനത്തിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ ഇപ്പോഴത്തെ പ്രതിനിധി അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബെര്‍ക്കാണ് (68 വയസ്സ്).  

വിശ്വാസസംരക്ഷണത്തിനും വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങളുടെ പരിരക്ഷണത്തിനുമായി കുരിശു യുദ്ധകാലത്ത് , 1048-ല്‍  വാഴ്ത്തപ്പെട്ട  ജെരാര്‍ഡ് ജരൂസലേമില്‍  സ്ഥാപിച്ച അല്മായര്‍ക്കായുള്ള  സന്ന്യാസ സമൂഹമാണ്  മാള്‍ട്ടയുടെ സമുന്നത സൈന്യം, Sovereign Military Order of Malta. സ്ത്രീകളും പുരുഷന്മാരുമായി  ഇപ്പോഴും ഇതില്‍  ഒരുലക്ഷത്തിലധികം അംഗങ്ങളുണ്ട്.  മേല്‍പ്പറഞ്ഞ വ്രതാനുഷ്ഠാനികളായ അംഗങ്ങള്‍ക്കു പുറമേ, എണ്‍പതിനായിരം സന്നദ്ധസേവകരും, ഇരുപത്തയ്യായിരത്തോളം രോഗീപരിചാരകരും പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. റോമിലാണ്  ഇതിന്‍റെ  ആസ്ഥാനകേന്ദ്രം.

 








All the contents on this site are copyrighted ©.