2017-01-29 12:39:00

@pontifex വിശുദ്ധനാടിന്‍റെ സമാധാനത്തിനുള്ള പ്രാര്‍ത്ഥന


വിശുദ്ധനാട്ടിലെ സമാധാന സ്ഥാപനത്തിനുവേണ്ടിയായിരുന്നു ട്വിറ്ററിലൂടെ ഇന്നേദിവസം, ജനുവരി 29-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം പ്രാര്‍ത്ഥിച്ചത്.

ദൈവമേ, സമാധാന ദാതാവേ, അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ച് വിശുദ്ധനാടിന് സമാധാനം നല്കണമേ! ഷാലോം, സലാം, പാചേ…!”

ഇസ്രായേലിന്‍റെ ദേശീയഭാഷയും ഹെബ്രായര്‍ക്ക് മാതൃഭാഷയുമായ ഹീബ്രുവില്‍ ‘ശാലോ’മെന്നും, മുസ്ലീങ്ങളുടെയും വിശിഷ്യ പലസ്തീനിയന്‍ ജനതയുടെ ദേശീയഭാഷയായ അറബിയില്‍ ‘സലാ’മെന്നും, പിന്നെ വത്തിക്കാന്‍റെ ഔദ്യോഗിക ഭാഷ ലത്തീനില്‍ ‘പാച്ചേം’ എന്നും പ്രതീകാത്മകമായി ഉരുവിട്ടുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ സമാധാനപ്രാര്‍ത്ഥന ലോകത്തോടു പങ്കുവച്ചത്.

ഇംഗ്ലിഷ്, ലത്തീന്‍, അറിബി എന്നിങ്ങനെ 9 ഭാഷകളില്‍ അനുദിനം പാപ്പാ തന്‍റെ ‘ട്വിറ്ററി’ല്‍ പ്രാര്‍ത്ഥനകളും ചിന്തകളും @pontifex  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ക്കുന്നു.

Lord, God of peace, hear our prayer and grant us peace in the Holy Land. Shalom, salaam, peace!

Domine, Deus pacis, nostras audi preces et in Terra Sancta fer pacem. Shalom, salaam, pax!

أيها الرب، إله السلام، استمع لتضرعاتنا وهبنا السلام في الأرض المقدسة. شالوم، سلام، باشي!

 








All the contents on this site are copyrighted ©.